തന്റെ കഥാപാത്രങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഏതറ്റം വരെയും പോവാന്‍ പരിശ്രമിക്കുന്ന താരമാണ് ജയസൂര്യ. മേരിക്കുട്ടി എന്ന ട്രാന്‍സ്‌പേഴ്‌സണ്‍ കഥാപാത്രത്തിനുശേഷം ഫിലിപ്‌സ് ആന്റ് മങ്കിപെന്‍ ടീമിന്റെ അടുത്ത ചിത്രത്തില്‍ ഡബിള്‍ റോള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍.
റോജിന്‍ തോമസ് സംവിധാനം ചെയ്ത് വിജയ്ബാബു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് #െേഹാ എന്നാണ് പേര്. കുടുംബനര്‍മ്മചിത്രമാണിത്. 60വയസ്സുകാരനായ അച്ഛനായും അദ്ദേഹത്തിന്റെ ഇളയപുത്രനായും ചിത്രത്തില്‍ ജയസൂര്യ എത്തുന്നു.
മുമ്പ് ആട് സ്വീക്കലും ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ എന്ന ചിത്രവും ഇതേ ബാനറില്‍ ജയസൂര്യ ചെയ്തിരുന്നു. നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.