ആട് മൂന്നാംഭാഗത്തിനു മുമ്പായി ജയസൂര്യ മിഥുന്‍ ടീമിന്റെ കോമഡി എന്റര്‍ടെയ്‌നര്‍

NewsDesk
ആട് മൂന്നാംഭാഗത്തിനു മുമ്പായി ജയസൂര്യ മിഥുന്‍ ടീമിന്റെ കോമഡി എന്റര്‍ടെയ്‌നര്‍

ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് മലയാളിക്ക് ആട് സീരീസിലൂടെ വ്യത്യസ്തമായ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആണ് നല്‍കിയത്. ആട് സിനിമയുടെ മൂന്നാംഭാഗത്തിനു മുമ്പായി ഇരുവരും മറ്റൊരു കോമഡി എന്റര്‍ടെയ്‌നറുമായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.


സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രം മുഴുനീള കോമഡിയാണെന്നാണ്. ആടിനു പുറമെ മറ്റൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി നല്ല ഒരു കഥ തിരയുകയായിരുന്നു. കഥ കിട്ടിയെന്നും തീര്‍ച്ചയായും അത് കോമഡിസബ്ജക്ടാണെന്നും അദ്ദേഹം പറഞ്ഞു.


ജയസൂര്യ ഇപ്പോള്‍ ട്രാന്‍സ് പേഴ്‌സണ്‍ ആയിട്ടുള്ള ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ്. രഞ്ജിത് ശങ്കറിന്റെ തന്നെ പ്രേതം സിനിമയുടെ രണ്ടാംഭാഗത്തിലും താരം അഭിനയിക്കാന്‍ കരാറായി കഴിഞ്ഞു. മിഥുന്‍ മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന്‍ സ്വീക്കലിന്റെ തിരക്കിലാണ്. പ്രേതം 2വിന്റെ ഷൂട്ടിംഗിന് ശേഷം പുതിയ ചിത്രം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മിഥുന്‍ അറിയിച്ചു.

Jayasurya midhun team up for a comedy entertainer before aadu 3

RECOMMENDED FOR YOU: