തിയേറ്ററുകളില്‍ ചിരിയുടെ മാലപടക്കം പൊട്ടിക്കുന്ന കൂട്ടുകെട്ട് ആണെന്ന് ജയസൂര്യ മിഥുന് മാനുവല്‍ തോമസ് ടീം തെളിയിച്ചു കഴിഞ്ഞു. ആട്, ആട് 2 എന്നിവയിലെ ഷാജി പാപ്പന് ശേഷം ഇരുവരും ടര്‍ബോ പീറ്റര്‍ എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ്.
സംവിധായകന് മിഥുന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കുമെന്നാണ് പറഞ്ഞത്.
പീറ്ററിന്റെ ജീവിതത്തിലെ ഒരു എപ്പിസോഡാണ് സിനിമ. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാറായിട്ടില്ല, എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്കിയതാവും സിനിമയെന്ന് മിഥുന് ഉറപ്പുനല്‍കി.
എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷനുകള്‍. ഷാന്‍ റഹ്മാന് ആണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നത്. റോബി വര്‍ഗീസ് ആണ് എഡിറ്റര്‍.ഏബല്‍ ക്രിയേറ്റിവ് മൂവീസിന്റെ ബാനറില്‍ ഏബല്‍ പി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അവരുടെ അടുത്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി ബാലചന്ദ്രന്റേതാണ്.