ദേശീയ അവാര്‍ഡ് ജേതാവ് സലീം കുമാര്‍ സംവിധായകനാകുന്ന കറുത്ത ജൂദന് എന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തുന്നു. ഇപ്പോഴുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് സലീം കുമാറിന്റെ അടുത്ത ചിത്രത്തില്‍ ജയറാമാണ് നായകനാകുന്നത്.
സലീം കുമാര്‍ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണെന്നാണ് അറിയുന്നത്. എന്നാല്‍ കാസ്റ്റിംഗ് ഒന്നും ആയിട്ടില്ലെന്ന് സലീം കുമാര്‍ ഉറപ്പിച്ചു. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.
നടന് പൃഥ്വിരാജും ഉടന്‍ തന്നെ സംവിധായകന്റെ വേഷം അണിയുന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനാകുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മാര്‍ച്ച് 2018 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.