ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടിയാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. കിരണ്‍ പ്രഭാകരന്‍ ഒരുക്കുന്ന താക്കോല്‍ എന്ന ചിത്രത്തിനു വേണ്ടി ഇന്ദ്രജിത്തും മുരളിഗോപിയും വീണ്ടും ഒന്നിക്കുന്നു.
ഇന്ദ്രജിത്തും മുരളിഗോപിയും ചിത്രത്തില്‍ നായകവേഷത്തിലാണെത്തുന്ന്.പല കാര്യങ്ങളും തമാശരൂപേണ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷാജി കൈലാസ്,സംവിധായകന്‍, നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി സംഗീതം ചെയ്യുമെന്നാണ് അറിയുന്നത്.എം ജയചന്ദ്രന്‍ പാട്ടുകളൊരുക്കും. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം തുടങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ഇന്ദ്രജിത്തിന്റെ തമിഴ് ചിത്രം നാരഗാസൂരാനയും സാജിദ് യഹിയായുടം മോഹന്‍ലാല്‍ എന്ന ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്.