2019ല്‍ ഇന്ദ്രജിത്ത് വളരെ നല്ല സിനിമകളുടെ ഭാഗമാകുന്നുണ്ട്. ലൂസിഫറിലെ കിടിലന്‍ പെര്‍ഫോര്‍മന്‍സോടെ താരത്തിന്റെ ഈ വര്‍ഷം തുടങ്ങി. വൈറസ്, തുറമുഖം, തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍. പുതിയ സിനിമ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് കഴിഞ്ഞ ദിവസം.
പാപം ചെയ്തവര്‍ കല്ലെറിയട്ടെ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശംഭു പുരുഷോത്തമന്‍ ആണ്. വെടിവഴിപാട് എന്ന സിനിമയിലൂടെ പ്രശസ്തനാണ്. സഞ്ജു ഉണ്ണിത്തിാന്‍ സ്‌പൈര്‍ പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തു. പുതിയ സിനിമ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് പറഞ്ഞിരിക്കുന്നത്,
പാപം ചെയ്തവര്‍ കല്ലെറിയട്ടെ ഒരു സോഷ്യല്‍ സറ്റയര്‍ സിനിമയാണ്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്നു. മെയ് അവസാനആഴ്ച ചിത്രീകരണം തുടങ്ങും.
നടനും എഴുത്തുകാരനുമായ മുരളി ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീമിന് തന്റെ വിഷ് അറിയിച്ചു.
ഇന്ദ്രജിത് കിരണ്‍ പ്രഭാകരന്റെ താക്കോല്‍, ലൂസിഫര്‍ എഡിറ്റര്‍ സാംജിത്ത് മുഹമ്മദിന്റെ സംവിധാനസംരംഭം തലനാരിഴ തുടങ്ങിയ സിനിമകളുടേയും ഭാഗമാകുന്നു.