ദിലീപിന്റെ കമ്മാരസംഭവം റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു

NewsDesk
ദിലീപിന്റെ കമ്മാരസംഭവം റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു

രതീഷ് അമ്പാട്ട് ഒരുക്കുന്ന ദിലീപ് സിനിമ കമ്മാരസംഭവം ഏപ്രില്‍ന് തിയേറ്ററുകളിലേക്ക്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു.


കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ കടന്നുപോകുന്നത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് സിനിമകളുടെ ബഡ്ജറ്റ് വച്ചു നോക്കുമ്പോള്‍ ബിഗ്ബഡ്ജറ്റ് ചിത്രം തന്നെയാണിത്. 


മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ താരം സിദാര്‍ത്ഥ് മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. നമിത പ്രമോദ്, ശ്വേത മേനോന്‍, ഇന്ദ്രന്‍സ്, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 


ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 20കോടിയോളം ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

Kammarasambavam release date announced

RECOMMENDED FOR YOU: