ബാലചന്ദ്രമേനോന്‍ ചിത്രം എന്നാലും ശരത്? എന്ന ചിത്രത്തിലെ ഗാനം നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ബാലചന്ദ്രമേനോന്‍ ഗാനത്തെ ശശിപാട്ടു എന്നാണ് വിളിച്ചിരിക്കുന്നത്.
സിനിമയുടെ ട്രയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ അറിയിച്ചു. നിരഞ്ജ് സുരേഷ്, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് തന്റെ സോഷ്യല്‍ പേജിലൂടെ അവതരിപ്പിച്ചിരുന്നു. സിനിമയുടെ പിറകിലുള്ളവര്‍ ഒരുകൂട്ടം യുവാക്കളാണ്. സിനിമയും അങ്ങനെതന്നെ. എന്നാലും ശരത്തില്‍ നായകനാകുന്നത് പുതുമുഖം ചാര്‍ളിയാണ്. നിത്യ, നിധി എന്നിവര്‍ നായികവേഷ്ത്തിലെത്തുന്നു.
ജോഷി മാത്യു, ബാലചന്ദ്രമേനോന്‍, ജോയ് മാത്യു, വിജി തമ്പി, ലാല്‍ ജോസ്, മേജര്‍ രവി, എകെ സാജന്‍, ദിലീഷ് പോത്തന്‍, ജൂഡ് ആന്റണി ജോസഫ്, സിദാര്‍ത്ഥ് ശിവ എന്നിവരും സിനിമയിലുണ്ട്. ഔസേപ്പച്ചന്റേതാണ് സംഗീതം, അനീഷ് ലാല്‍ സിനിമാറ്റോഗ്രഫിയും ചെയ്യുന്നു. കൃഷ്ണ കല ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സേഫ് സിനിമാസ് വിതരണം ചെയ്യുന്നു. മ്യൂസിക് 247 ആണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ടണര്‍.