എന്നാലും ശരത്? ഒരു കാമ്പസ് ചിത്രം

NewsDesk
എന്നാലും ശരത്? ഒരു കാമ്പസ് ചിത്രം

ബാലചന്ദ്രമേനോന്റെ അടുത്ത ചിത്രം എന്നാലും ശരത് ക്യാമ്പസില്‍ ഒരുക്കിയ ഒരു സസ്പന്‍സ് ത്രില്ലര്‍ ചിത്രമാണ്. 

ചിത്രത്തിന്റെ ട്രയിലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
കളര്‍ഫുള്‍ നോട്ടിലൂടെയാണ് ട്രയിലര്‍ തുടങ്ങുന്നത്, എന്തോ ആഘോഷത്തിനായുള്ള ഒരുക്കങ്ങളാണ് കുട്ടികളുടെ വക. അവിടെ നിന്നും കാന്വസിലെ സംഘട്ടനത്തിലേക്കും പോലീസ് ഇടപെടലിലേക്കുമെല്ലാം എത്തുന്നു. ട്രയിലര്‍ നല്‍കുന്ന സൂചനയനുസരിച്ച് കോളേജിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ടൂറിനിടെ മിസ്സാവുന്നതും അവളെ കണ്ടെത്താനുള്ള പരിപാടികളുമൊക്കെയാണ്.


ചാര്‍ളി, ബാലചന്ദ്രമേനോന്‍, നിത്യ നരേഷ്, നിധി, മറീന മൈക്കിള്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട് ട്രയിലറില്‍.
 

Ennalum Sarath? Balachandra menon movie trailer out

RECOMMENDED FOR YOU: