ദുല്‍ഖര്‍ സല്‍മാന്‍ മലയാളികളുടേയും തമിഴ് പ്രേക്ഷകരുടേയും ഹൃദയത്തില്‍ തുടക്കത്തിലേ സ്ഥാനം നേടിയിരുന്നു. ഇപ്പോള്‍ തെലുഗ് ചിത്രം മഹാനടി റിലീസ് ആയ ശേഷം തെലുഗ് പ്രേക്ഷകരും താരത്തെ സ്വീകരിച്ചു കഴിഞ്ഞു.
ദുല്‍ഖര്‍ ഇനി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ഖര്‍ എന്നിവരും താരത്തിനൊപ്പം ചിത്രത്തിലുണ്ട്. റോഡ് മൂവിയാണിത്.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെ പുറത്തിറങ്ങി. ചിത്രത്തിന്റെ ടാഗ് ലൈന്‍ ' 3 lost souls, dead bodies, A journey of lifetime' എന്നാണ്. ആഗസ്റ്റ് 3 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ ചിത്രത്തെപറ്റി പറഞ്ഞിരിക്കുന്നത് , ഇമോഷന്‍, അഡ്വഞ്ചര്‍, ചാഓസ് എല്ലാം ഈ ചിത്രത്തിലുണ്ടെന്നാണ്. കാര്‍വാന്‍ ട്രയിലറും ഇറങ്ങി.