ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം.
ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനായിരുന്നു മുമ്പ് ഈ വേഷം ചെയ്യാനിരുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയുമായുള്ള ഡേറ്റ് ക്ലാഷ് കാരണം പിന്‍മാറുകയായിരുന്നു.
ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന സിനിമയില്‍ റോഡ് ട്രിപ്പിനിടെ പരിചയപ്പെടുന്ന സുഹൃത്തുക്കളാണ് ദുല്‍ഖറും ഇര്‍ഫാനും.
ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ബിജോയ് നമ്പ്യാര്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സോളോയും നടന്‍ സൗബിന്‍ ഷഹീര്‍ സംവിധായകനാകുന്ന പറവയുമാണ്.