നിവിന്‍ പോളി രാജീവ് രവി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രമാണ് തുറമുഖം. പേരു സൂചിപ്പിക്കും പോലെ കടപ്പുറത്തെ ആളുകളുടെ ജീവിതം പറയുന്ന സിനിമ. 1950കളില്‍ കൊച്ചി തുറമുഖത്തെ കഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥസംഭവമാണ് സിനിമയില്‍ പറയുന്നത് , നിവിന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പുതിയ വാര്‍ത്തകളനുസരിച്ച് ബിജു മേനോന്‍ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിജു മേനോനും നിവിനും ഒന്നിക്കുന്ന ആദ്യ ചിത്രമാവുമിത്. നിമിഷ സജയന്‍ ചിത്രത്തിലെ നായികയാവുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
തുറമുഖം, മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പുകളുടെ കഥയാണ്.
തുറമുഖം എന്ന പേരില്‍ മുമ്പ് കെ എം ചിദംബരം നാടകം എഴുതിയിരുന്നു. രാജീവ് രവി ചിത്രം ഈ നാടകത്തെ ആസ്പദമാക്കിയാണെന്നാണ് അറിയുന്നത്. ഇയ്യോബിന്റെ പുസ്തകം തിരക്കഥ രാജീവ് രവിക്കൊപ്പം തയ്യാറാക്കിയത് നാടകകൃത്തിന്റെ മകന്‍ ഗോപന്‍ ചിദംബരം ആയിരുന്നു. അദ്ദേഹമാണ് തുറമുഖത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
നിവിന്‍ നിലവിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേ ഉള്ളൂ.