ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ്‌സ് 2016 (സെക്കന്റ് എഡിഷന്‍) രണ്ടൂ ഭാഗങ്ങളിലായി ചാനലില്‍ കാണിക്കും. ആദ്യത്തെ എപ്പിസോഡ് ഡിസംബര്‍ 10ന് 7pm മുതല്‍ക്കും, രണ്ടാമത്തേത് ഡിസംബര്‍11നും ആണ്. മലയാളം സിനിമാ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള താരങ്ങളുടെ സാന്നിധ്യത്തില്‍ വര്‍ണ്ണ ശഭളമായ ഒരു പരിപാടിയായിരുന്നു അവാര്‍ഡ് ദാനചടങ്ങ്.
ടെലിവിഷന്‍താരമായ മേഘ്‌നയുടെയും രചന,സോനു തുടങ്ങിയവരുടെയും ബോളിവുഡ് നര്‍ത്തകരുടെയും നൃത്തങ്ങള്‍ ചടങ്ങില്‍ ഉ്ണ്ടായിരുന്നു. ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി,ധര്‍മ്മജന്‍, മാമുക്കോയ, ബീന ആന്റണ്ി തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി പരിപാടികള്‍ ഏവരേയും രസിപ്പിക്കുന്നതായിരുന്നു.