അച്ഛനും മകനും ശ്രീനിവാസനും മകന്‍ വിനീതും ഒരുമിച്ച് സ്‌ക്രീനിലെത്തിയത് മുമ്പും മകന്റെ അച്ഛന്‍, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. ഇരുവരുടെയും അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ നിന്നും ഇരുവരും വീണ്ടും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുന്നുവെന്നാണ്.
ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടുകൊണ്ട് വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനൊപ്പം സ്്ക്രീനിലെത്തുന്നുവെന്നതിന്റെ സന്തോഷം പങ്കുവെച്ചു. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനൊപ്പം എത്തുന്ന സിനിമ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഒരുപാടു നല്ല താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അങ്കിള്‍ എം മോഹനന്റെ സംവിധാനത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത സിനിമയില്‍...
വിനീതിന്റെ കഥാപാത്രം നോര്‍ത്ത് കര്‍ണ്ണാടകയില്‍ ഒരു ലോഡ്ജ് നടത്തുകയാണ്. വിനീതിനും ലോഡ്ജിലെ അതിഥികള്‍ക്കുമിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയില്‍. കര്‍ണ്ണാടകയിലാണ് സിനിമ നടക്കുന്നത്. ലവ് 24*7 ഫെയിം നിഖില വിമല്‍ ആണ് സിനിമയില്‍ നായികാവേഷത്തിലെത്തുന്നത്.