സപ്തമശ്രീ തസ്കര ഫെയിം സലാം ബുകാരി (നടന്) ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന സിനിമയില്‍ ആന്‍ ശീതള്‍ നായികയാകുന്നു.
കൊച്ചിക്കാരിയായ ആന്‍ പൃഥ്വിയുടെ എസ്രയിലും അഭിനയിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന കഥയാണ് സിനിമ. മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.
ശിവപ്രസാദും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ദുല്‍ഖര്‍ കൊച്ചിക്കാരനായാണ് എത്തുന്നത്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എസ്രയിലെ കഥാപാത്രത്തിന് ആനിന് ധാരാളം പ്രശംസകള്‍ ലഭിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടയാണ് താനെന്നും അവര്‍ പറഞ്ഞു. അഭിനയം സീരിയസായാണ് എടുത്തിരിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
മുംബൈയില്‍ നിന്നും അഭിനയത്തിന്റെ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട് ആന്‍. കൊച്ചിയില്‍ ഗ്രാജുവേഷന് ചെയ്യുമ്പോള്‍ തന്നെ ഓഫറുകള്‍ വന്നിരുന്നുവെങ്കിലും സെല്‍ഫ് കോണ്ഫിഡന്റസ് വരും വരെ കാത്തിരിക്കുകയായിരുന്നു. ആക്ടിംഗ് കോഴ്സിന്റെ ലാസ്റ്റ് സെമസ്റ്റര്‍ ചെയ്യുമ്പോഴാണ് എസ്രയിലേക്ക് വിളിച്ചത്. ആന്‍ പറയുകയുണ്ടായി.
ദുല്‍ഖര്‍ സിനിമ ഫോര്‍ട്ട് കൊച്ചിയിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരിക്കുന്നത്. ലാല്‍,രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, വിനായകന് ,ശേഖര്‍ മേനോന്,കെപിഎസി ലളിത തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.