മലയാളി സംവിധായിക അഞ്ജലി മേനോന്‍ ചിത്രം ഏവരും കാത്തിരിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അവരൊരുക്കുന്ന ചിത്രത്തിന് കൂടെ എന്ന് പേരിട്ടു.പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നല്ല ഒരു സിനിമ എന്ന ഫീല്‍ നല്‍കുന്നു. ഊട്ടിയിലെ മനോഹരലൊക്കേഷനും പച്ചപ്പുമെല്ലാം സിനിമയുടെ ഭാഗമാകുന്നു.
അഞ്ജലി മേനോന്‍ പറയുന്നത് കൂടെ എന്നത് ഒരു കുടുംബ ചിത്രമാണെന്നാണ്. നസ്രിയ, പൃഥ്വിയുടെ സഹോദരിയായാണ് വേഷമിടുന്നത്.
സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പൂര്‍ത്തിയാക്കി. ജൂലൈ 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് കരുതുന്നത്. അഞ്ജലി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്, ചിത്രം പറയുന്നത് മൂന്നു പ്രധാനകഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. നസ്രിയ നസീം ഒരു ഇടവേളയ്ക്കുശേഷം ബിഗ്‌സ്‌ക്രീനിലേക്ക് തിരികെയെത്തുന്ന സിനിമകൂടിയാണിത്.
റോഷന്‍ മാത്യു, സിദാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി,അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.കൂടെ ചിത്രത്തിന് ക്യാമറ ചെയ്യുന്നത് ലിറ്റില്‍ സ്വയംപ് ആണ്.
സിനിമാലോകത്തെ സംവിധായികമാര്‍ക്കിടയില്‍ തന്റെ സിനിമകളായ മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാല്‍ തന്നെ പേരെടുത്തു കഴിഞ്ഞിരിക്കുന്നു അഞ്ജലി മേനോന്‍. അവരുടെ സിനിമയ്ക്കായി എല്ലാ പ്രേക്ഷകരും കാത്തിരി്കകുകയാണ്.