രതീഷ് വേഗയുടെ സംഗീതസംവിധാനത്തില്‍ കുറേ താരഗായകരെ നമുക്കു ലഭിച്ചിട്ടുണ്ട്. മംമ്താ മോഹന്‍ദാസിന്റെയും ജയറാമിന്റേയും കൂട്ടത്തിലേക്ക് അമലപോളും പ്രകാശ് രാജും എത്തുന്നു.
ജയറാം തന്റെ ആടുപുലിയാട്ടം എന്ന സിനിമയിലൂടെ ഗായകനായെത്തി. അമലാപോള്‍ തന്റെ അടുത്ത മലയാള സിനിമ അച്ചായന്‍സിലാണ് പാട്ടുകാരിയാകുന്നത്. പ്രകാശ് രാജും അച്ചായന്‍സില്‍ നല്ല ഒരു പാട്ടുമായെത്തുന്നു.
അടുത്തിടെ നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ അമല പാട്ടുകാരിയാകുന്ന കാര്യം പറയുകയുണ്ടായി. ഞാന്‍ മലയാളസിനിമയില്‍ പാടാന്‍ പോകുന്നു എന്നും. അത് എന്റെ ആദ്യത്തെ പാട്ടാണെന്നും. പുതിയ രംഗങ്ങളില്‍ പ്രവേശിക്കാന്‍ പറ്റിയ സമയമാണിതെന്ന് എനിക്ക് തോന്നുന്നതായും അവര്‍ കൂ്ട്ടിചേര്‍ത്തു.
അമലയുടെ പാട്ട് ഒരു ഫാസ്റ്റ് നമ്പറാണെന്നും. ഇപ്പോള്‍ അതിന്റെ ഈണവുമായി ബന്ധപ്പെട്ട് വര്‍ക്കിലാണ്. അടുത്ത് ആ്‌ഴ്‌ചോടെ റെക്കോര്‍ഡിംഗ് നടക്കും എന്നും രതീഷ് പറഞ്ഞു. അവര്‍ തമ്മിലുണ്ടായ സംഭാഷണത്തിനിടെ അമല പറഞ്ഞ പാട്ടിനോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് അമലയെ പാടാനായി തിരഞ്ഞെടുത്തത്.
അമലയൊടൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന പ്രകാശ് രാജ് ഒരു നാടന്‍ പാട്ടാണ് ആലപിക്കുന്നത്. തമിഴ് സ്റ്റൈലില്‍ ഈണം നല്‍കിയ പാട്ട് ഇഷ്ടമായതുകൊണ്ട് പാടാമെന്ന് അദ്ദേഹം തന്നെ പറയുകയാണുണ്ടായതെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ കോതമംഗലം ഭാഗത്ത് ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ജയറാം, ഉണ്ണി മുകുന്ദന്‍, ശിവദ എന്നിവരും അണിനിരക്കുന്നു.