അല്ലു അര്‍ജ്ജുന്റെ അടുത്ത ചിത്രം നാ പേരു സൂര്യയില്‍ താരം മിലിട്ടറി ഓഫീസറാകുന്നു. വാക്കന്തം വംശി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു.അര്‍ജ്ജുനെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്ന സിനിമ ഒരു പാട്രിയോട്ടിക് ആംഗിളിലുള്ള ആക്ഷന്‍ ഡ്രാമയായിരിക്കും.
ചിത്രത്തിനായി അല്ലു യുഎസ് ബേസ്ഡ് ട്രയിനിംഗ് നടത്തിയിട്ടുണ്ട്. സിക്‌സ് പാക്ക് ആയിട്ടല്ല ചിത്രത്തിലെങ്കിലും ഒരു കംപ്ലീറ്റ് മേക്ക് ഓവര്‍ താരത്തിനുണ്ടാകും.
പ്രശസ്ത എഴുത്തുകാരനായ വാക്കന്തം വംശി ഒരു പാടു ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. വംശി ഈ ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും എത്തുകയാണ്.
മുന്‍നിര താരങ്ങളെല്ലാം പുതിയ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ രണ്ടാമതൊന്നു ചിന്തിക്കുമ്പോള്‍ അര്‍ജ്ജുന്‍ വംശിയുടെ തിരക്കഥയിലും വിഷനിലുമുള്ള വിശ്വാസം കൊണ്ട് രണ്ടാമതൊന്ന് ചിന്തിക്കുക പോലും ചെയ്യാതെ സമ്മതം അറിയിക്കുകയായിരുന്നു. വിശാല്‍ ശേഖര്‍ സംഗീതം നിര്‍വ്വഹിക്കുന്ന സിനിമയില്‍ ഛായാഗ്രാഹകനാകുന്നു പ്രശസ്തനായ രാജീവ് രവിയാണ്.അദ്ദേഹത്തിന്റെ തെലുഗിലെ അരങ്ങേറ്റമായിരിക്കും ഈ സിനിമ.
മുഖ്യസ്ത്രീകഥാപാത്രമായി അനു ഇമ്മാനുവലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴിലെ ശരത് കുമാര്‍, അര്‍ജ്ജുന്‍ തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളാകുന്നുണ്ട് സിനിമയില്‍.