തൊണ്ണൂറുകളിലെ പ്രണയകഥയുമായി പൃഥ്വിയും പാര്‍വതിയും. ഇരുവരുടേയും റൊമാന്റിക് ഹിറ്റ് ചിത്രം എന്നു നിന്റെ മൊയ്തീന്‍ അറുപതുകളിലേയും എഴുപതുകളിലേയും കഥയായിരുന്നു പറഞ്ഞിരുന്നത്. ഇരുവരുടേയും പുതിയ സിനിമ മൈ സ്റ്റോറി 90കളില്‍ തുടങ്ങി ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരുടെ കഥയാണ്.
റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ പോര്‍ച്ചുഗലിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
പൃഥ്വിയും പാര്‍വതിയും ഒന്നിച്ച മുന്‍സിനിമയില്‍ നിന്നും വ്യത്യസ്തമാണ് ഈ സിനിമ. ആധുനിക കാലം കൂടി വരുന്ന ഒരു നല്ല ലൗ സ്റ്റോറി സിനിമയാണ് മൈ സ്‌റ്റോറി. രണ്ടു കാലഘട്ടത്തിലായാണ് സിനിമ നടക്കുന്നത്. 1995 കാലഘട്ടവും ഇപ്പോഴത്തെ കാലവും. റോഷ്‌നി പറഞ്ഞു. ഈ സിനിമ സ്‌നേഹത്തെ ആഘോഷിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തെ സ്‌നേഹമല്ല, ഒരു ജീവിതകാലത്തെ സ്‌നേഹം.
റോഷ്‌നി തമിഴ്,തെലുഗ്, കന്നഡ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയിരുന്നതിനാല്‍ തൊണ്ണൂറുകളിലെ നായികയുടേയും നായകന്റേയും വേഷപകര്‍ച്ച അവരുടെ കൈകളില്‍ ഭദ്രം. രണ്ടു കാലഘട്ടത്തിലും പൃഥ്വിയും പാര്‍വതിയും പുതുമയോടെയാണ് സിനിമയിലെത്തുന്നത്.
കഥാപാത്രത്തെ ഉള്‍്‌ക്കൊണ്ട് അഭിനയിക്കുന്ന ഇരുവരും ബ്രില്ല്യന്റ് ആക്ടേഴ്‌സ് ആണെന്നാണ് റോഷ്‌നിയുടെ അഭിപ്രായം. പാര്‍വതിയുടെ കഥാപാത്രം സിനിമയുടെ ആത്മാവാണ്. സിനിമ പൃഥ്വിയുടെ കഥാപാത്രത്തിന്റെ വിവിധ സ്റ്റേജുകളിലൂടെയാണ് കടന്നുപോകുന്നത്.