അല്ലു അര്‍ജ്ജുന്‍ നായകനായെത്തുന്ന ഡിജെ- ദുവ്വഡ ജഗന്നാഥ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എന്‍ടിആര്‍ 'Adhurs' ല്‍ ചെയ്തതുപോലെ ഒരു ബ്രാഹ്മിണ്‍ യുവാവായാണ് അല്ലു ഈ ചിത്രത്തില്‍ എത്തുന്നത്. അല്ലുവിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇത്.
വെള്ള മുണ്ടും ജുബ്ബയും ധരിച്ച് പച്ചക്കറികളുമായി സ്‌കൂട്ടറില്‍ വരുന്ന അല്ലുവാണ് പോസ്റ്ററിലുള്ളത്. ഹരീഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവീ ശ്രീ പ്രസാദിന്റേതാണ് സംഗീതം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ഡിജെ നിര്‍മ്മിക്കുന്നത്. പൂജ ഹെഡ്‌ജെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.