ആടുജീവിതം 2018 ഫെബ്രുവരിയില്‍ തുടങ്ങും

NewsDesk
ആടുജീവിതം 2018 ഫെബ്രുവരിയില്‍ തുടങ്ങും

ക്ലാസിക് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ബ്ലെസി ബെന്യാമിന്റെ ഏറ്റവും അധികം വിറ്റഴിച്ച നോവല്‍ ആടുജീവിതം സിനിമയാക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ പ്രൊജക്ട് പ്രഖ്യാപിച്ചതുമുതല്‍ പല റൂമറുകളും സിനിമയെ പറ്റി വന്നിരുന്നു.

എല്ലാ റൂമറുകളും അവസാനിപ്പിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് തന്നെ ടൈംസ  ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ സിനിമ 2018 ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചു. സിനിമയുടെ ആദ്യ ഘട്ടത്തില്‍ തടിച്ച ശരീരപ്രകൃതിയാണ് വേണ്ടത്. അതിനുശേഷം പൃഥ്വി ലൂസിഫറിന്റെ ജോലികള്‍ ചെയ്യും.

പിന്നെയായിരിക്കും ആടുജീവിതം പൂര്‍ത്തിയാക്കുക. സിനിമയില്‍ രണ്ടുവ്യത്യസ്ത ഗെറ്റപ്പിലാണ് നായകന്‍ എത്തുക എന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നു. ഒന്നില്‍ ഒരുപാടു ഭാരം കുറയ്‌ക്കേണ്ടതുണ്ട്. അവസാന ഷെഡ്യൂളിലായിരിക്കും ആ ഭാഗങ്ങള്‍ ചിത്രീകരിക്കുക. ആദ്യ ഭാഗം ആദ്യം ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയതിരിക്കുന്നത്.
 

Aadujeevitham begins shooting in February 2018

RECOMMENDED FOR YOU: