ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ ശീലമാക്കൂ

NewsDesk
ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ ശീലമാക്കൂ
 1. മാതളനാരങ്ങ ജ്യൂസ് ദിവസവും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. കുറഞ്ഞ രക്തസമ്മര്‍ദ്ദമുളളവര്‍ക്കും ഇത് ഗുണകരമാണ്.
 2. ഭക്ഷണത്തിനു ശേഷം തുളസിയില ചവച്ചരച്ചു കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഇത് അന്റാസിഡായി മാത്രമല്ല പ്രവര്‍ത്തിക്കുന്നത് ശരീരത്തെ ഭക്ഷണം ആഗിരണം ചെയ്യാന്‍ സഹായിക്കുകയും റിഫ്‌ലക്‌സ് പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അള്‍സര്‍ രൂപപ്പെടാതിരിക്കാന്‍ വളരെയധികം സഹായിക്കുന്നതാണ് ഈ ശീലം.
 3. ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.
 4. ഒരു തുടം വെളുത്തുള്ളി നിത്യവും വെറും വയറ്റില്‍ വെള്ളത്തോടൊപ്പം കഴിക്കാന്‍ സാധിച്ചാല്‍ വയറിനുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. അതോടൊപ്പം ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ഇല്ലാതാവും.
 5. വേനലില്‍ ഉണ്ടാകുന്ന തലവേദന ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് ഉപകാരപ്രദമാണ്. ദിവസവും ഒരു ഗ്ലാസ് ജ്യൂസ് നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.
 6. മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വെറും വയറ്റില്‍ ആപ്പിള്‍ കഴിക്കുന്നത് സഹായിക്കുന്നു. 
 7. വരണ്ട ചുമയ്ക്ക് നല്ല ചികിത്സയാണ് ആറ് കാരയ്ക്ക കുരു കളഞ്ഞെടുത്ത് അര ലിറ്റര്‍ പാലില്‍ 25മിനിറ്റ് നേരം കുറഞ്ഞ ചൂടില്‍ തിളപ്പിച്ചെടുക്കുക. ഇത് മൂന്ന് കപ്പ് ദിവസവും കഴിക്കുക.
 8. 2 ടീസ്പൂണ്‍ തേനും ഇഞ്ചി നീരും സമം ചേര്‍ത്ത് കഴിക്കുന്നത് സാധാരണ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ഇല്ലാതാക്കും.
 9. ദഹനപ്രശ്‌നമുള്ളവര്‍ പ്രാതലിനു മുമ്പെ ഒരു കപ്പ് ബീറ്റ്‌റൂട്ട് വേവിച്ചത് കഴിക്കുക.
 10. ആയുര്‍വേദ കഫ് സിറപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം. ഇടത്തരം ഉള്ളി ആറ് എണ്ണം അരിഞ്ഞെടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. രണ്ട് മണിക്കൂര്‍ ഇത് ചെറുതീയില്‍ അടച്ച് വച്ച് ഡബിള്‍ ബോയില്‍ രീതിയില്‍ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിക്കാം.
 11. മുഖക്കുരുവും കറുത്ത പുള്ളികളും ഇല്ലാതാക്കാന്‍ വെള്ളരി ഗ്രേറ്റ് ചെയ്തത് പതിനഞ്ചു മിനിറ്റു നേരം മൂഖത്തിടുക.
 12. അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച ഇല്ലാതാക്കാന്‍ മൂന്നോ നാലോ കാരയ്ക്ക് പാലിലിട്ട് അതില്‍ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കാം.
 13. ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കാന്‍ - തക്കാളി പേസ്റ്റ് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കും. ഒന്നോ രണ്ടോ നല്ല തക്കാളിയെടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, ഒരു നുള്ള പയര്‍ പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നല്ല തിക്കായി അരച്ചെടുക്കുക. കണ്ണിനു ചുറ്റും ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. പത്തിരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇതാവര്‍ത്തിക്കാം. 
 14. തൊണ്ട വേദനയ്ക്ക് മികച്ച പരിഹാരമാണ് മഞ്ഞളും ഉപ്പും ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുന്നത്. അര കപ്പ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചേര്‍ക്കുക. ഗാര്‍ഗിള്‍ ചെയ്തുകഴിഞ്ഞ് അരമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കാതിരിക്കുക. ദിവസം മുഴുവന്‍ വേണ്ടപ്പോഴെല്ലാം ഇത് ആവര്‍ത്തിക്കാം.
 15. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം കക്ഷങ്ങളില്‍ പുരട്ടുന്നത് വിയര്‍പ്പുനാറ്റം ഇല്ലാതാക്കും.
 16. ഒരു തുള്ളി വെളുത്തുള്ളി നീര് ചെവിയില്‍ ഇറ്റിക്കുന്നത് ഇന്‍ഫക്ഷന്‍ മൂലമുണ്ടാകുന്ന ചെവിവേദന ഇല്ലാതാക്കും.
 17. ഉലുവ ഒരു പാത്രം ചൂടുവെള്ളത്തില്‍ ഇട്ട് അഞ്ച് മിനിറ്റ് നേരം ചെറിയ ചൂടില്‍ തിളപ്പിച്ച് ഉപയോഗിക്കാം. അല്ലെങ്കില്‍ ഉലുവ ചീര ചവച്ചരച്ചു കഴിക്കുക. അതുമല്ലെങ്കില്‍ ഉലുവ ചീര, ഏലയ്ക്ക, പുതിനയില എന്നിവയിട്ട് വെള്ളം തിളപ്പിച്ചും ഉപയോഗിക്കാം. ഇത് വയറിലുണ്ടാകുന്ന ഗ്യാസ് പ്രശ്‌നത്തിനും ഉരുണ്ടുകയറ്റ്തതിനും നല്ല പരിഹാരമാണ്.
 18. നാരങ്ങാനീര് വിറ്റാമിന്‍ സി സമ്പുഷ്ടമാണ്. ഇത് കൂടാതെ വിറ്റാമിന്‍ ബി, റൈബോ ഫ്‌ലാവിന്‍, ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം ഇവയും അടങ്ങിയിരിക്കുന്നു. .ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴിക്കുന്നത് ലിവര്‍ ടോണിക്കാണ്. 
 19. ഹാങ്ഓവര്‍ മാറ്റാന്‍ ബനാന മില്‍ക്ക് ഷേക്ക് വിത്ത് ഹണി നല്ലതാണ്. തണുത്ത പാല്‍ വയറിന് തണുപ്പും തേന്‍ ചേര്‍ത്ത പഴം രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിക്കുന്നു.
 20. വിട്ടുമാറാത്ത ചുമയ്ക്ക് പരിഹാരമായി തുളസി നീരില്‍ വെളുത്തി നീരും തേനും ചേര്‍ത്ത മിശ്രിതം ഒരു ടീസ്പൂണ്‍ വീതം മൂന്ന് മണിക്കൂര്‍ ഇടവിട്ട് ഉപയോഗിക്കാം.
home remedies , we should must follow for good health

RECOMMENDED FOR YOU: