ഉറങ്ങി നേടാം ആരോ​ഗ്യം; ആരോ​ഗ്യം കാത്ത് സൂക്ഷിക്കാൻ ഉറക്കത്തെ കൂട്ട് പിടിക്കാം

NewsDesk
ഉറങ്ങി നേടാം ആരോ​ഗ്യം; ആരോ​ഗ്യം കാത്ത് സൂക്ഷിക്കാൻ ഉറക്കത്തെ കൂട്ട് പിടിക്കാം

മനുഷ്യർക്ക്  ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. പകലന്തിയോളമുള്ള അധ്വാനത്തിനൊടുവില്‍ സുഖമായൊന്നുറങ്ങാൻ നമ്മളിൽ  ആരാണ് ആഗ്രഹിക്കാത്തത്. നമ്മുടെ തലച്ചോറിന്റെ വികാസത്തിനും ഉന്മേഷത്തിനുമെല്ലാം ഉറക്കം ആവശ്യമാണ്. എന്നാല്‍,   ഉറക്കമില്ലായ്മയാണ് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം. ഉറങ്ങിമാത്രമേ ആരോ​ഗ്യത്തെ കൈപ്പിടിയിലൊതുക്കാനാവൂ എന്നതാണ് വസ്തുത.

പലരുടെയും വില്ലനായ  അനാരോ​ഗ്യകരമായ ഉറക്കശീലവും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു, ഇത് കൂടാതെ ഉറക്കമില്ലായ്മ രോഗപ്രതിരോധശേഷിയെയും തകരാറിലാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉറക്കം ഒരു മനുഷ്യന് എത്രത്തോളം ആവശ്യമാണെന്നാണ്.

കൂടെകൂടെ  മുഖത്തുണ്ടാകുന്ന കറുത്തപാടുകൾ, പൊണ്ണത്തടി , എന്നിവ എല്ലാംസൂചിപ്പിക്കുന്നത് നിങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ കൃത്യതയാർന്ന ലക്ഷണമാണ്.  നല്ല ഉറക്കത്തിൽ മാത്രം സംഭവിക്കുന്ന കോശരൂപീകരണം, ഹോർമോണുകളുടെ കൃതൃതയാർന്ന പ്രവർത്തനം എന്നിവ മനുഷ്യശരീരത്തിനും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. 

ചിട്ടയായി ലഭിക്കുന്ന ഉറക്കത്തിലൂടെ മാത്രമേ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ മനുഷ്യശരീരത്തിൽ പ്രവർത്തനക്ഷമമാകൂയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു, ഇത്തരം ഹോർമോണുകളുടെ അപര്യാപ്തത ശരീരത്തിൽ  വരുന്നത് മൂലം നമ്മൾ അറിഞ്ഞോ അറിയാതെയോ അമിത വിശപ്പും അതുവഴി പൊണ്ണത്തടിയേയും വിളിച്ച് വരുത്തുന്നു. ശരീരീരിക വേദനകള്‍കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഉറക്കം നല്ലൊരു മരുന്നാണ്, നല്ല ഉറക്കം നമുക്ക് ആരോ​ഗ്യം പ്രധാനം ചെയ്യുന്നു. അതുകൊണ്ട് ആരോ​ഗ്യം എന്നത് ഉറങ്ങി നേടാം.

healthy sleep for good health

RECOMMENDED FOR YOU: