എല്ലാ കാര്യങ്ങളെയും നെഗറ്റീവായി സമീപിക്കുന്നവരെ നിങ്ങളുടെ ചുറ്റുപാടില്‍ നിന്നും ഒഴിവാക്കൂ.. അവരുമായുള്ള കമ്പനി തന്നെ കുറച്ചുകൊണ്ടു വരണം.
എപ്പോഴും അംഗീകാരം കിട്ടണമെന്ന ആ ശാഠ്യം ഇല്ലേ അതങ്ങോട്ട് ഒഴിവാക്കണം. എപ്പോഴും എല്ലാവരും അംഗീകരിക്കണമെന്നില്ല. ഇക്കാര്യത്തില്‍ അധികം ആകുലപ്പെടുന്നത് നന്നായിരിക്കില്ല.
എല്ലാത്തിലും നിയന്ത്രണം വേണമെന്ന് വാശിപിടിയ്ക്കുന്നതിലും അര്‍ത്ഥമില്ല. എല്ലാം ഞാനറിയണം. എല്ലാം ഞാന്‍ നിയന്ത്രിക്കണം. ഈ ശീലവും ഒഴിവാക്കപ്പെടേണ്ടതാണ്.
എപ്പോഴും പെര്‍ഫക്ടായിരിക്കാന്‍ ശ്രമിക്കുന്നതും അത്ര നല്ല ശീലമല്ല. പരിപൂര്‍ണതയ്ക്കുവേണ്ടി ശ്രമിക്കുന്നത് പലപ്പോഴും സമ്മര്‍ദ്ദം അധികമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ദിവസം കൊണ്ട് എല്ലാം മറിച്ചു കളയുമെന്ന് ചിന്തിക്കരുത്. ഏറ്റവും വിജയിച്ച ബിസിനസ്സുകാരുപോലും അവരുടെ സാമ്രാജ്യം കെട്ടിപ്പടുത്തത് ഒരു രാത്രി കൊണ്ടല്ല. വിജയത്തിന് സമയം എടുക്കും. ഇത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.
ലക്ഷ്യം എപ്പോഴും വലുതായിരിക്കണം. ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സമയം കളഞ്ഞാല്‍ എവിടെയും എത്താന്‍ സാധിക്കും. വലിയ വലിയ കാര്യങ്ങള്‍ സ്വപ്‌നം കാണണം.പിന്നെ അതിനായി പോരാടണം.
ആരോഗ്യമാണ് എല്ലാം. അതുകൊണ്ട് ആരോഗ്യത്തെ മറന്നുള്ള ജീവിതരീതികള്‍ പാടില്ല. എത്ര തന്നെ തിരക്കായാലും അത് സ്വന്തം ശരീരത്തെ മറന്നുകൊണ്ടാകരുത്. ആരോഗ്യമില്ലാതെ ഒന്നും സാധിക്കില്ല.