തൈറോയിഡ് ലെവല്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആഹാരം പരിചയപ്പെടാം. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും മൊത്തം ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നവയാണീ ഭക്ഷ്യവസ്‌തുക്കള്‍. തെറ്റായ ഭക്ഷണശീലങ്ങള്‍ ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമായിത്തീരാം. ഉദാഹരണത്തിന് ഡയബറ്റീസ്, ഹൈപ്പര്‍ടെന്‍ഷന്‍, പിസിഒഎസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊപ്പം തൈറോയിഡ് പ്രശ്‌നവുമുള്ളവരാണെങ്കില്‍ ചില ഭക്ഷണം ഉപദ്രവമായിത്തീരും. ചില ഭക്ഷണം തൈറോയിഡ് ഹോര്‍മോണ്‍ റെഗുലേറ്റഅ ചെയ്യാന്‍ സഹായിക്കും. മറ്റു ശാരീരീക പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുകയുമില്ല.
ന്യൂട്രീഷനിസ്റ്റ് ലവനീത് ബത്രയുടെ ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റില്‍ തൈറോയിഡ് ഗ്ലാന്റിനെ സപ്പോര്‍ട്ട് ചെയ്യാനായി നന്നായി ഭക്ഷണം കഴിക്കാമെന്ന് കുറിച്ചു.
മത്തന്‍കുരു: മത്തന്‍ കുരു ധാരാളം സിങ്ക് അടങ്ങിയിട്ടുള്ളതാണ്.
കറിവേപ്പില : തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഉത്‌പാദനത്തിന് സഹായിക്കുന്ന കോപ്പര്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ കാല്‍സ്യം ലെവല്‍ നിയന്ത്രിക്കുന്നു.
സബ്‌ജ വിത്തുകള്‍ : ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മെറ്റബോളിസം നല്ലതാക്കി തൈറോയിഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.
ചെറുപയര് : മറ്റു പയര്‍വര്‍ഗ്ഗങ്ങളെ പോലെ തന്നെ ചെറുപയറും അയഡിന്‍ സമ്പുഷ്ടമാണ്. എന്നാല്‍ മറ്റുള്ളവയില്‍ നിന്നും ചെറുപയറിനെ വ്യത്യസ്‌തമാക്കുന്നത് ദഹിക്കാന്‍ എളുപ്പമാണെന്നതാണ്. അതിനാല്‍ തന്നെ തൈറോയിഡ് ഫ്രണ്ട്‌ലി ഡയറ്റില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
തൈര് : തൈരിലും ധാരാളം അയഡിന്‍ അടങ്ങിയിരിക്കുന്നു. പ്രൊബയോട്ടിക് ആയിട്ടുള്ള ഇവ ദഹനവ്യവസ്ഥയ്‌ക്കും ഗുണകരമാണ്.
മാതളം: മാതളത്തിലെ പോളിഫിനോളുകള്‍ ഫ്രീ റാഡിക്കലുകള്‍ ഇല്ലാതാക്കുന്നു. ഇത് തൈറോയിഡ് ഗ്ലാന്റിനെ സംരക്ഷിക്കുന്നു.
ഹൈപ്പോതൈറോയിഡിസത്തിനുള്ള ഭക്ഷണക്രമം ദഹനത്തെ ഉത്തേജിപ്പിച്ച് തൈറോയിഡിന്റെ ആരോഗ്യത്തെ പിന്തുണയ്‌്‌്‌ക്കുന്നവയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.