ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ഭാ​ഗ്യശ്രീയുടെ കറുവാപ്പട്ട- തേൻ ടിപ്പ്

NewsDesk
ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ഭാ​ഗ്യശ്രീയുടെ കറുവാപ്പട്ട- തേൻ ടിപ്പ്

കറുവാപ്പട്ട പ്രതിരോധം വർധിപ്പിക്കുന്നതിന് വളരെ സഹായകരമാണ്. കറുവാപ്പട്ട ഹൈപ്പർടെൻഷൻ നിയന്ത്രണവി​ധേയമാക്കാനും സഹായകരമാണ്. ബോളിവുഡ് താരം ഭാ​ഗ്യശ്രീ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ ഷെയർ ചെയ്ത വീഡിയോയിൽ നിത്യവും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു റെസിപ്പി ഷെയർ ചെയ്തിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകരമായ റെസിപ്പിയാണിത്.

ഇൻസ്റ്റാ​ഗ്രാമിൽ തന്റെ ഫോളവേഴ്സിനായി ചൊവ്വാഴ്ച ടിപ്പായാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ താരം ഹൈപ്പർ ടെൻഷനെ കുറിച്ചും അടുത്ത് ഹൈപ്പർടെൻഷൻ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയവർക്ക് ടെൻഷൻ നിയന്ത്രണവിധേയമാക്കുന്നതിനായി പരീക്ഷിക്കാവുന്ന രണ്ട് സാധനം മാത്രം ഉപയോ​ഗിച്ചുള്ള ഒരു റെസിപ്പി ആണ് പരിചയപ്പെടുത്തിയിരിക്കുന്നത്. 

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ നിത്യേന കാലത്ത് കറുവപ്പട്ടയും തേനും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടുന്നതുമൂലമുണ്ടാകുന്ന ലക്ഷണങ്ങൾക്ക് പരിഹാരമേകും. കൂടാതെ നല്ല അന്തരീക്ഷത്തിൽ വിശ്രമിക്കുന്നതും നല്ലതാണ്.
 

health tips to reduce hyper tension from actress Bhagyasree

RECOMMENDED FOR YOU: