ഏലക്കാ വെള്ളം പതിവാക്കൂ; ജീവിതത്തെ രക്ഷിക്കൂ

NewsDesk
ഏലക്കാ വെള്ളം പതിവാക്കൂ; ജീവിതത്തെ രക്ഷിക്കൂ

പരമ്പരാ​ഗതമായി നമ്മൾ മലയാളികൾക്ക്  ജീരകം,കരിങ്ങാലി,ഏലയ്ക്ക ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളമാണ് പൊതുവെവീടുകളില്‍ ഉപയോഗിക്കാറുള്ളത്. എന്നാൽ   ജീരകം പോലെ തന്നെ ഏലയ്ക്ക ഇട്ട് തിളപ്പിച്ച് വെള്ളവും ആരോഗ്യത്തിന് നല്ലതാമെന്നതാണ് വസ്തുത. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നമുക്ക്  നല്‍കും.

ഏലക്ക ഇട്ട് നന്നായി തിളപ്പിച്ചെടുത്ത വെള്ളം   ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കും, ഇത് ദിവസവും കുടിയ്ക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും  വളരെ വേ​ഗം മോചനം നല്‍കും. ഹൈ ബിപിയും കൊളസ്ട്രോളുമെല്ലം കുറച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്ത് സംരക്ഷിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

വെറുമൊരു ഏലക്ക  ഇതൊക്കെ ഏലക്ക എങ്ങനെ ചെയ്യുന്നു എന്നോർത്ത് തല പുകക്കണ്ട എന്തെന്നാൽ   ഏലയ്ക്കയിലെ സിനിയോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാ വെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നമുക്ക് നല്‍കുന്നത്. അപ്പോൾ ഇനി മുതൽ ഏലക്ക വെള്ളം.

health benefits of cardamom water

RECOMMENDED FOR YOU: