എപ്പോഴും ദാഹിക്കുന്നുണ്ടോ നിങ്ങള്‍ക്ക്? കാരണം ഇതാവാം

NewsDesk
എപ്പോഴും ദാഹിക്കുന്നുണ്ടോ നിങ്ങള്‍ക്ക്? കാരണം ഇതാവാം

ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള വസ്തുവാണ് വെള്ളം. വെള്ളമില്ലാതെ ജീവിക്കുക ആലോചിക്കാനേ കഴിയില്ല. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസവും 3ലിറ്റര്‍ വെള്ളം ആവശ്യമാണ്. എന്നാല്‍ ചില സമയങ്ങളില്‍ വല്ലാതെ ദാഹിച്ചേക്കാം, എത്ര തന്നെ വെള്ളം കുടിച്ചാലും, വീണ്ടും വിശപ്പ് അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ, കാരണം ഇതുമാവാം..


ഉപ്പിന്റെ അമിതോപയോഗം


ആവശ്യത്തിലധികം ഉപ്പ് ഉപയോഗിക്കുന്നത് ദാഹം വര്‍ധിപ്പിച്ചേക്കാം. കാരണം ഉപ്പ്, ശരീരകോശങ്ങളിലെ വെള്ളം വലിച്ചെടുക്കുമെന്നതാണ്. കോശങ്ങള്‍ വെള്ളത്തിന്റെ ആവശ്യം തലച്ചോറിലേക്ക് സന്ദേശമയയ്ക്കുകയും ദാഹം അനുഭവപ്പെടുകയും ചെയ്യും. ദിവസം 5ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഉപ്പ് അധികം ഉപയോഗിക്കുന്നത് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടാതെ ശരീരം ഹൈഡ്രേറ്റഡ് ആക്കിനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കാം, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്.


രാവിലെയുള്ള ഓട്ടം


രാവിലെ ഓടുന്നവരാണ് നിങ്ങളെങ്കില്‍ , നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവന്‍ ധാരാളം വെള്ളം ആവശ്യമാണ്. വ്യയാമം ചെയ്യുമ്പോള്‍ വിയര്‍പ്പ് രൂപത്തില്‍ ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെടുന്നു. ഇതിനെ മറികടക്കാന്‍ ധാരാളം വെള്ളം ആവശ്യമായി വരികയും,ദാഹിക്കുകയും ചെയ്യും.


ദീര്‍ഘനേരം വെയില്‍ കൊള്ളുന്നത്
വേനലില്‍, ദീര്‍ഘനേരം വെയിലേല്‍ക്കേണ്ടി വരുമ്പോള്‍ ദാഹം അനുഭവപ്പെടാം. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിലും സൂര്യന്റെ ചൂടു മൂലം ശരീരം ഡീഹൈഡ്രേറ്റഡ് ആയി തീരും. ദീര്‍ഘനേരത്തേക്ക് പുറത്ത് പോവേണ്ടി വരുന്ന സാഹചര്യത്തില്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുന്നത് നല്ലതാണ്.


ഡയബറ്റിസ് ചെക്ക് ചെയ്യാം
ഡയബറ്റിസിനെ പലപ്പോഴും ഡീഹൈഡ്രേഷനായി തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. ധാരാളമായി ദാഹിക്കുക, മൂത്രത്തിന്റെ അളവ് കൂടുന്നത്, കാഴ്ച മങ്ങുക എന്നിവയെല്ലാം ഡയബറ്റിസിന്റെ ലക്ഷണമാകാം. ഇത്തരം സാഹചര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കി എത്രയും വേഗം ഡോക്ടറെ കാണുന്നതാണ് നല്ലത്.


വരണ്ട വായയുള്ളവര്‍ക്ക്
വരണ്ട വായ അഥവാ സീറോസ്‌റ്റോമിയ എന്ന അവസ്ഥ ഉള്ളവര്‍ക്കും ദാഹം കൂടുതലായിരിക്കും. ചില മെഡിക്കല്‍ കണ്ടീഷനുകളുടെ ഭാഗമായും വരണ്ട വായ ഉണ്ടാവാം. സലൈവറി ഗ്ലാന്റുകള്‍ ആവശ്യത്തിന് സലൈവ ഉല്പാദിപ്പിക്കാത്ത അവസ്ഥയില്‍, ധാരാളം വെള്ളം കുടിക്കേണ്ട അവസ്ഥ ഉണ്ടാവും.


മരുന്നുകളുടെ ഉപയോഗം


പല മരുന്നുകളുടെയും ഉപയോഗം നമ്മുടെ വായ വരണ്ടതാക്കുന്നു. ഇത്തരം സാഹചര്യത്തിലും ധാരാളം വെള്ളം ആവശ്യമായി വരുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE