മോഹന്‍ലാല്‍ രണ്ടാംമൂഴം അഥവാ മഹാഭാരതം 2019ജൂലൈയില്‍ ചിത്രീകരണം തുടങ്ങും

NewsDesk
മോഹന്‍ലാല്‍ രണ്ടാംമൂഴം അഥവാ മഹാഭാരതം 2019ജൂലൈയില്‍ ചിത്രീകരണം തുടങ്ങും

മോഹന്‍ലാലിന്റ  മെഗാ ബഡ്ജറ്റ്  ചിത്രം രണ്ടാംമൂഴം അഥവാ മഹാഭാരതം എന്ന സിനിമയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി, സിനിമയുടെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പുതിയ വിവരം അറിയിച്ചിരിക്കുന്നു.


എന്‍ ആര്‍ ഐ വ്യവസായി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്, ഏഷ്യല്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ മോഷന്‍ പിക്ചര്‍ എം ടി വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാംമൂഴം ജൂലൈ 2019മുതല്‍ ആരംഭിക്കും. സംവിധായകന്‍ വിഎ ശ്രീകുമാറുമായി ന്യൂഡല്‍ഹിയില്‍ വച്ച് സംസാരിച്ചതേയുള്ളൂ.


സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. അടുത്തുതന്നെ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു. മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലേയും ലോകസിനിമയിലേയും ഒട്ടേറെ പ്രതിഭകള്‍ ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

mohanlal's randamoozham will start from 2019 july

RECOMMENDED FOR YOU: