ബിഗ് ബ്രദര്‍ , സിദ്ദീഖ് -മോഹന്‍ലാല്‍ സിനിമ ജൂണില്‍ തുടങ്ങും

NewsDesk
ബിഗ് ബ്രദര്‍ , സിദ്ദീഖ് -മോഹന്‍ലാല്‍ സിനിമ ജൂണില്‍ തുടങ്ങും

മോഹന്‍ലാലും സംവിധായകന്‍ സിദ്ദീഖും വീണ്ടും ഒന്നിക്കുന്നതായും ബിഗ് ബ്രദര്‍ എന്നാണ് സിനിമയുടെ പേരെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മറ്റ് അപ്‌ഡേറ്റുകള്‍ ഉണ്ടായില്ലെങ്കിലും പുതിയ വാര്‍ത്തകളനുസരിച്ച് ജൂണില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ബാംഗ്ലൂരില്‍ ജൂണ്‍ 10ന് ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്നാണ് വിവരം.


ആക്ഷനും ഹ്യൂമറുമെല്ലാമുള്ള ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കുമിതെന്ന് സിദ്ദീഖ് നേരത്തെ അറിയിച്ചിരുന്നു. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.2013ലായിരുന്നു സിനിമ റിലീസ് ചെയ്തത്. പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കാസ്റ്റിംഗ് ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്.


മോഹന്‍ലാല്‍ ഹൈദരാബാദില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണതിരക്കിലാണ്. കാപ്പാന്‍ എന്ന തമിഴ് സിനിമ,സൂര്യയ്‌ക്കൊപ്പം ചെയ്യുന്നത് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് താരത്തിന്റെ മറ്റൊരു സിനിമ. ജിബി ജോജു ടീമാണ് സംവിധായകര്‍. അരുണ്‍ഗോപിയുടെ പേരിട്ടിട്ടില്ലാത്ത ചിത്രവുമുണ്ട്.പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. മാര്‍ച്ച് അവസാനം റിലീസിംഗ് ഉണ്ടാവുമെന്നാണ് അറിയുന്നത.്‌

RECOMMENDED FOR YOU:

Connect With Us

EXPLORE MORE