അച്ചായന്‍സിലെ ഉണ്ണിമുകുന്ദന്റെ പാട്ട് ഹിറ്റാവുന്നു 

NewsDesk
അച്ചായന്‍സിലെ ഉണ്ണിമുകുന്ദന്റെ പാട്ട് ഹിറ്റാവുന്നു 

അച്ചായന്‍സ് എന്ന ചിത്രത്തിലൂടെ നിരവധി താരങ്ങളാണ് ഗായകരായെത്തുന്നത്. നായിക അമലപോളും പ്രകാശ് രാജും ഉണ്ണിമുകുന്ദനുമെല്ലാം ഗായകരാകുന്ന ചിത്രമാണിത്. 

ഇതില്‍ ഉണ്ണിമുകുന്ദന്‍ പാടുക മാത്രമല്ല, പാട്ടെഴുത്തുകാരനുമാണ് എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി രചിച്ച് ഉണ്ണി തന്നെ ആലപിച്ച ഗാനം റിലീസ് ചെയ്തിരിക്കുന്നു. യുട്യൂബില്‍ ഇപ്പോള്‍ ഈ ഗാനം വൈറലായിരിക്കുകയാണ്. അനുരാഗം പുതുമഴപോലെ എന്നു തുടങ്ങുന്നതാണ് ഗാനം. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്തുനിന്നും വമ്പന്‍ സ്വീകരണമാണ് പാട്ടിനും പാട്ടുകാരനും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമാചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ നടന്ന ചടങ്ങില്‍ ഉണ്ണി പാടിയതുകേട്ട അണിയറക്കാര്‍ ഉണ്ണിയുടെ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

നജീം അര്‍ഷാദും റിമി ടോമിയും ചേര്‍ന്ന് പാടിയ മറ്റൊരു പാട്ടും സിനിമയിലുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് രചന. സേതുവിന്റേതാണ് അച്ചായന്‍സിന്റെ തിരക്കഥ.

ഉണ്ണിമുകുന്ദന്‍, ജയറാം, പ്രകാശ് രാജ്, ആദില്‍ ഇബ്രാഹിം , സഞ്ജു ശിവറാം എന്നിവരെല്ലാം സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
 

 

Unnimukundan's song in Achayans malayalam movie becomes viral

RECOMMENDED FOR YOU: