ടൊവിനോയുടെ മൂന്ന് സിനിമകള്‍ ജൂണിലെത്തും

NewsDesk
ടൊവിനോയുടെ മൂന്ന് സിനിമകള്‍ ജൂണിലെത്തും

ടൊവിനോ തോമസിന്റെ മൂന്ന് സിനിമകള്‍ ജൂണില്‍ റിലീസ് ചെയ്യുകയാണ്. താരത്തിന്റെ രണ്ട് സിനിമകള്‍ റിലീസ് ചെയ്തത് വന്‍ വിജയമായിരുന്നു- ലൂസിഫര്‍, ഉയരെ എന്നിവ. 

വൈറസ്, നിപ്പ വൈറസ് ആക്രമണത്തെ സംബന്ധിച്ചുള്ള ആഷിഖ് അബു സിനിമ, ജൂണ്‍ 7ന് റിലീസ് ചെയ്യുകയാണ്. ജൂണ്‍ 21ന് റിലീസ് ചെയ്യുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ആണ് മറ്റൊന്ന്. സിനിമയില്‍ ടൊവിനോ ഒരു സംവിധായകനായാണ് എത്തുന്നത. ജൂണിലെത്തുന്ന മറ്റൊരു സിനിമ ലൂക ആണ്. ജൂണ്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയില്‍ ആര്‍ട്ടിസ്റ്റ് ആയാണ് ടൊവിനോ എത്തുന്നത്. അഹാന കൃഷ്ണകുമാര്‍ നായികയായെത്തുന്നു.


ഈ വര്‍ഷം ടൊവിനോയുടെ മറ്റു സിനിമകളാണ് കല്‍കി, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നിവ.

Tovino has three releases in June

RECOMMENDED FOR YOU: