ടൊവിനോ തോമസ് ചിത്രം ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു പുതിയ പോസ്റ്റര്‍

NewsDesk
ടൊവിനോ തോമസ് ചിത്രം ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു പുതിയ പോസ്റ്റര്‍

ലോസാഞ്ചല്‍സില്‍ 91ാമത് അക്കാഡമി അവാര്‍ഡ് ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു അണിയറക്കാര്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് ഇതോടനുബന്ധിച്ച്.
സലീം അഹമ്മജ് സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ടൊവിനോ തോമസ് യുവ സിനിമാസംവിധായകനാണ്. ഒരു സിനിമ സംവിധായകനെ ഓസ്‌കാറിലെത്തിക്കുന്നതാണ് കഥ.പല സംവിധായകരുടേയും യഥാര്‍ത്ഥ ജീവിതത്തെ ഉള്‍ക്കൊണ്ടുകൊണ്ട് സലീം അഹമ്മദ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്‍,സലീം കുമാര്‍,സറീന വഹാബ്, അപ്പാനി ശരത് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.


ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. സിനിമയുടെ പ്രീമിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. ടെക്‌നികല്‍ വിഭാഗത്തില്‍ മധു അമ്പാട്ട് - ക്യാമറ, ബിജിപാല്‍-സംഗീതം,റസൂല്‍ പൂക്കുട്ടി - സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ് എന്നീ പ്രഗത്ഭരുണ്ട്. അലന്‍ മീഡിയ കനേഡിയന്‍ മൂവി കോര്‍പുമായി ചേര്‍ന്നാണഅ സിനിമ അവതരിപ്പിക്കുന്നത്.

new poster of tovino thomas's and the oscar goes to

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE