മോഹന്‍ലാലും സിദ്ദീഖും ആക്ഷന്‍ കോമഡി ചിത്രത്തിനായി ഒന്നിക്കുന്നു

NewsDesk
മോഹന്‍ലാലും സിദ്ദീഖും ആക്ഷന്‍ കോമഡി ചിത്രത്തിനായി ഒന്നിക്കുന്നു

ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സിദ്ദീഖും മോഹന്‍ലാലും മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് സിനിമയ്ക്കായി ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണെന്ന് സംവിധായകന്‍ ഉറപ്പിച്ചു. 


അവരുടെ മുന്‍ സിനിമകളേക്കാളും ബഡ്ജറ്റിലാണ് പുതിയ ചിത്രം ചെയ്യുന്നത്. ആക്ഷനും തമാശകളും നിറഞ്ഞ സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍. നയന്‍താരയും ഇന്നസെന്റും ചിത്രത്തിന്റെ ഭാഗമാകുന്നതായി ഒട്ടേറെ റൂമറുകള്‍ ഇറങ്ങിയിരുന്നു, എന്നാല്‍ അതൊന്നും സത്യമല്ല. അഭിനയിക്കുന്നവരെ ഇനിയും തിരഞ്ഞെടുക്കേണ്ടതുണ്ട്. സിനിമയുടെ ത്രഡ് മാത്രമാണ് ഉള്ളത്, തിരക്കഥ തയ്യാറാക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ എന്നാണ് സംവിധായകന്‍ പറഞ്ഞത്. 


ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു സംവിധായകന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. മുമ്പ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതനുസരിച്ച് അടുത്ത് ചെയ്യുക ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സഞ്ജയ് ദത്തിനെ നായകവേഷത്തിലാണ്. എന്നാല്‍ ആ സിനിമ തല്‍കാലം ഹോള്‍ഡ് ചെയത് വച്ചിരിക്കുകയാണ്.


സിദ്ദീഖ് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കിയുള്ളതാകും. നവംബര്‍ മാസത്തില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ദിലീപിനൊപ്പം ഒരു സിനിമയും സിദ്ദീഖ് ചെയ്യുന്നുണ്ട്.

Mohanlal and Siddique team up for an action comedy

RECOMMENDED FOR YOU: