റാണാ ദഗുപതിയുടെ ചിത്രത്തിന്റെ മലയാളം ട്രയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി

NewsDesk
റാണാ ദഗുപതിയുടെ  ചിത്രത്തിന്റെ മലയാളം ട്രയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി

ദുല്‍ഖറും റാണയും തമ്മിലുള്ള സൗഹൃദം ഏവര്‍ക്കും അറിയാവുന്നതാണ്. ദുല്‍ഖറിനെ മകളെ കാണാന്‍ റാണ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ റാണയുടെ പുതിയ ചിത്രമായ നേനെ രാജ നേനെ മന്ത്രി യുടെ മലയാളം ട്രയിലര്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നു.

Rana daggubati

രാജകിരീടം എന്നാണ് ചിത്രത്തിന്റെ മലയാളം പേര് . ട്രയിലര്‍ റിലീസ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത് ബഡ്ഡി റാണ ദഗുപതിയുടെ പുതിയ ചിത്രം രാജകിരീടം പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നു. ആസ്വദിക്കൂ! എന്നാണ്. 
 

റാണയ്‌ക്കൊപ്പം സിനിമയില്‍ കാജല്‍ അഗര്‍വാള്‍, കത്രീന തെരേസ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ആഗസ്റ്റില്‍ സിനിമ തിയേറ്ററുകളിലെത്തും.ബാഹുബലിയ്ക്ക് ശേഷമിറങ്ങുന്ന റാണയുടെ ചിത്രമാണ് രാജകിരീടം. തേജയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്.

Dulqar Salman released malayalam trailer of Rana daggubati's next

RECOMMENDED FOR YOU: