സ്‌താനാര്‍ത്തി ശ്രീക്കുട്ടന്‍ സെന്‍സര്‍ഷിപ്പ്‌ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി

NewsDesk
സ്‌താനാര്‍ത്തി ശ്രീക്കുട്ടന്‍ സെന്‍സര്‍ഷിപ്പ്‌ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി

അജു വര്‍ഗ്ഗീസ്‌, സൈജു കുറുപ്പ്‌, ജോണി ആന്റണി എന്നിവരൊരുമിക്കുന്ന സ്‌താനാര്‍ത്തി ശ്രീക്കുട്ടന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ്‌ പൂര്‍ത്തിയാക്കി.

2022ല്‍ പൂര്‍ത്തിയാക്കിയ സിനിമ സ്‌കൂള്‍ പശ്ചാത്തലത്തിലൊരുക്കിയ കുട്ടികളുടെ സിനിമയാണ്‌. നവാഗതസംവിധായകന്‍ വിനേഷ്‌ വിശ്വനാഥ്‌ സംവിധാനം ചെയ്‌ത സിനിമയുടെ തിരക്കഥ വിശ്വനാഥ്‌ , മുരളീകൃഷ്‌ണന്‍, ആനന്ദ്‌ മന്മഥന്‍, കൈലാസ്‌ എസ്‌ ഭവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. കൈലാസ്‌ സിനിമയുടെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

സ്‌താനാര്‍ത്തി ശ്രീക്കുട്ടന്‍ അനൂപ്‌ വി ഷൈലജ സിനിമാറ്റോഗ്രഫിയും അതിരന്‍ ഫെയിം പിഎസ്‌ ജയഹരി സംഗീതവുമൊരുക്കിയിരിക്കുന്നു. നിശാന്ത്‌ പിള്ള, മുഹമ്മദ്‌ റാഫി എംഎ, എന്നിവര്‍ ബജറ്റ്‌ ലാബി പ്രൊഡക്ഷന്‍സ്‌ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

Read more topics: stanarthi sreekuttan
sthanarthi sreekuttan censored with clean u certificate

RECOMMENDED FOR YOU:

no relative items