ആര്‍ഡിഎക്‌സ്‌ ടീമിനൊപ്പമുള്ള ആന്റണി വര്‍ഗ്ഗീസ്‌ ചിത്രം പൂര്‍ത്തിയായി

NewsDesk
ആര്‍ഡിഎക്‌സ്‌ ടീമിനൊപ്പമുള്ള ആന്റണി വര്‍ഗ്ഗീസ്‌ ചിത്രം പൂര്‍ത്തിയായി

ആന്റണി വര്‍ഗ്ഗീസിന്റെ അടുത്ത സിനിമ ആര്‍ഡിഎക്‌സ്‌ ടീമിനൊപ്പമുള്ളത്‌ 96ദിവസത്തെ ഷൂട്ടിംഗിന്‌ ശേഷം പൂര്‍ത്തിയായി. നവാഗതനായ അജിത്‌ മാമ്പള്ളി ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത്‌ ആര്‍ഡിഎക്‌സ്‌ പ്രൊഡക്ഷന്‍ ടീം തന്നെയാണ്‌ - വീക്കെന്റ്‌ ബ്ലോക്‌ബസ്‌റ്റേഴ്‌സ്‌.

കന്നഡ താരവും സംവിധായകനുമായ രാജ്‌ ബി ഷെട്ടി സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. രുധിരം, മമ്മൂട്ടി ചിത്രം ടര്‍ബോ എന്നിവയ്‌ക്ക്‌ ശേഷം താരം മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്‌. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ കിംഗ്‌ ഓഫ്‌ കൊത്ത താരം ഷബീര്‍ കള്ളറക്കല്‍, നന്ദു, പ്രതിഭ, ഗൗതമി നായര്‍, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പിഎച്ച്‌, പ്രമോദ്‌ വെളിയനാട്‌, ആഷ്‌ലി ഐസക്‌ എബ്രഹാം എന്നിവരുമെത്തുന്നു.

ആക്ഷന്‍ പ്രതികാര ഡ്രാമയാണ്‌ സിനിമ. കടലിന്റെ പശ്ചാത്തലത്തിലൊരുക്കുന്നു.

സിനിമയുടെ തിരക്കഥ സംവിധായകന്‍ അജിത്‌, റോയ്‌ലിന്‍ റോബര്‍ട്ട്‌, സതീഷ്‌ ടി തോനക്കല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. ആര്‍ഡിഎക്‌സ്‌ കമ്പോസര്‍ സാം സിഎസ്‌, സിനിമാറ്റോഗ്രാഫര്‍ ജിതിന്‍ സ്റ്റാനിസ്ലോസ്‌, എഡിറ്റര്‍ ശ്രീജിത്‌ സാരംഗ്‌ എന്നിവരും അണിയറയിലെത്തുന്നു. 2024 ഓണചിത്രമായി റിലീസ്‌ ചെയ്യാനാണ്‌ അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്‌.

Antony Varghese new movie with RDX team completes

RECOMMENDED FOR YOU: