ക്രിയേറ്റർമാർക്കും കാണികള്‍ക്കും പുത്തൻ അനുഭവങ്ങളുമായി യൂട്യൂബ്. ടാബ്ലറ്റുകളിലെ ഇന്‍റർഫേസ് മോഡേണ്‍ ആക്കിയതാണ് പുതിയ മാറ്റം. വീഡിയോ ചാപ്റ്റേഴ്സ് ഫീച്ചറിലും അപ്ഡേറ്റുകള്‍ ഉണ്ട്. വീഡിയോകളിൽ പുതിയ ചാപ്റ്ററുകള്‍ ആഡ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ കഴിഞ്ഞ വർഷമാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് കിഡ്സിന് പുതിയ പാരന്‍റൽ കണ്‍ട്രോളുകളും അവതരിപ്പിച്ചിട്ടുണ്ട്.യൂട്യൂബ് ഷോർട്ട്സ് - ടിക്ടോക് ലൈക്ക് ഫീച്ചർ യുഎസിൽ മാർച്ചിൽ തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയിൽ ഈ ഫീച്ചർ ടെസ്റ്റിംഗിലാണ്.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് വീടുകൾക്കുള്ളിൽ തുടർന്ന കഴിഞ്ഞ ഒരു വർഷത്തിൽ ആളുകൾ വിവിധ ഫോര്‍മാറ്റിലും സ്റ്റൈലിലുമുളള വീഡിയോകൾ കണ്ടു. പലതരത്തിലും ഭാവത്തിലുമുള്ള വീഡിയോകൾ ഉണ്ടാവുകയും ചെയ്തു. ഈ മാറ്റങ്ങൾ യൂട്യൂബിന്‍റെ പുതിയ അപ്ഡേറ്റുകൾക്ക് കാരണമായി.
യൂട്യൂബ് ചീഫ് പ്രൊഡക്ട് ഓഫീസർ നീൽ മോഹൻ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പുതിയ ഫീച്ചറുകൾ വിശദമാക്കി. വീഡിയോ ഉപഭോഗത്തിന്‍റെ വളർച്ച കണക്കിലെടുത്ത് 2021ൽ ഗൂഗിളിന്‍റെ സ്വന്തം പ്ലാറ്റ്ഫോമില്‍ നിരവധി മാറ്റങ്ങൾ വരാനിരിക്കുന്നു.
യൂട്യൂബ് നിലവിൽ എസ്ഡി, എച്ച്ഡി,4കെ, വിആർ, എച്ച്ഡിആർ, ലൈവ് വീഡിയോ തുടങ്ങിയവയെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും നാവിഗേഷൻ, അസസിബിളിറ്റി, സെർച്ച്, വർച്ച്വൽ റിയാലിറ്റി കണ്ടന്‍റിന് പ്രത്യേകമായി പുതിയ പ്ലാറ്റ്ഫോം യൂട്യൂബ് വിആർ ആപ്പ് ഹോം പേജ് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കും.
നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഓട്ടോമാറ്റിക് വീഡിയോ ചാപ്റ്റേഴ്സ് ഉടൻ തന്നെ തുടങ്ങാനിരിക്കുകയാണ്. നിലവിൽ യൂട്യൂബ് ക്രിയേറ്റേഴ്സ് മാന്വലി ചാപ്റ്ററുകൾ ആഡ് ചെയ്യേണ്ടതുണ്ട്. നിത്യവും 20000ലധികം വീഡിയോകൾ വീഡിയോ ചാപ്റ്റർ ഫീച്ചർ നിത്യവും ഉപയോഗിക്കുന്നുവെന്നും മോഹൻ ബ്ലോഗിൽ പറയുന്നു.
യൂട്യൂബ് ടിവി ഉപയോക്താക്കൾക്കായും പുതിയ ആഡ്ഓൺ പാക്കേജ് എത്തുന്നു. 4കെ സ്ട്രീമിംഗ്, ഓഫ്ലൈൻ വ്യൂവിംഗ് തുടങ്ങിയ ഫീച്ചറുകൾ വരുന്നു. നിലവിൽ യുഎസിൽ മാത്രമാണ് യൂട്യൂബ് ടിവി സൗകര്യം ലഭ്യമാവുന്നത്.
യൂട്യൂബ് കിഡ്സിനും പുതിയ പാരന്‍റൽ കണ്‍ട്രോൾ വരുന്നു. രക്ഷിതാക്കൾക്ക് മെയിൻ യൂട്യൂബിൽ നിന്നും തിരഞ്ഞെടുത്ത വീഡിയോകൾ കിഡ്സ് പ്ലാറ്റ് ഫോമിലേക്ക് ആഡ് ചെയ്യാനാവും.