യൂട്യൂബിന്റെ പുതിയ പോളിസി അപ്‌ഡേറ്റില്‍ പുതിയ കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു . ഉപദ്രവകരവും അപകടകരവുമായ കണ്ടന്റുകളുള്ള വീഡിയോകള്‍ നിരോധിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റ്.
മറ്റുള്ളവരുടെ കോപ്പിറൈറ്റ് കണ്ടന്റ് ഉപയോഗിച്ച് ബിസിനസ് നടത്തുന്നതിന്റെ പേരില്‍ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമിന് നിലവില്‍ തന്നെ ചീത്തപേരുണ്ട്. അപ്‌ഡേറ്റഡ് ഹാംഫുള്‍ അല്ലെങ്കില്‍ ഡെയ്ഞ്ചറസ് കണ്ടന്റ് പേജ് താണാം. ഇതില്‍ ഇന്‍സ്ട്രക്ഷണല്‍ ഹാക്കിംഗ് ആന്റ് ഫിഷിംഗ് സബ്‌ഹെഡില്‍ യൂട്യൂബ് പുതിയ അപ്‌ഡേറ്റ് വിവരിക്കുന്നു. ഉപോയക്താക്കള്‍ക്ക് എങ്ങനെ മറ്റുള്ളവരും സെക്യൂര്‍ കമ്പ്യൂട്ടര്‍ സിസ്റ്റം ബൈപാസ് ചെയ്യാം, മറ്റുപയോക്താക്കളുടെ വ്യക്തിവിവരങ്ങളും മറ്റും തട്ടിയെടുക്കാം എന്ന തരത്തിലുള്ള വീഡിയോകള്‍ ഇനി അനുവദിക്കില്ല എന്ന മെസേജ് കാണിക്കും.
സൈബര്‍ സെക്യൂരിറ്റിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതിനുളള പരിമിതികള്‍ നീണ്ട നാളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. തമാശകള്‍ അതിരുവിടുന്നില്ല എന്ന ഉറപ്പുവരുത്താനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം വരുന്നത്.
ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളുമാണ് യൂട്യൂബ് പ്രധാനമായും നിരോധിക്കുന്നത്. വെല്ലുവിളികളുമായി പോസ്റ്റ് ചെയ്യുന്ന ഇത്തരം വീഡിയോകളില്‍ പലതും മരണത്തിലും ഗുരുതരമായ പരിക്കുകളിലും കലാശിക്കുന്നു.