യൂട്യൂബ് വീഡിയോകള്‍ സേവ് ചെയ്യാനും ഓഫ്‌ലൈനിലും കാണാനും മറ്റുമായി പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇറക്കിയിരിക്കുന്നു. ഇന്ത്യയില്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ലഭ്യമാണ്.
യൂട്യൂബ് ഗോ എന്നാണ് അപ്പിന്റെ പേര്. ബീറ്റ പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈന്‍ ആയി കാണാനും ഷെയര്‍ ചെയ്യാനും ആപ്പില്‍ സാധിക്കും. ഓഫ്‌ലൈന്‍ വീഡിയോകള്‍ക്കായുള്ള ആദ്യത്തെ ആപ്പ് ആയിരിക്കും യൂട്യൂബ് ഗോ.
ഇന്ത്യന്‍ യൂസേഴ്‌സിനെയാണ് ആപ്ലിക്കേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ജിയോ വന്നതോടെ ഇന്ത്യയിലെ വീഡിയോ യൂസേഴ്‌സ് കൂടിയതോടെയാണ് ഇത്തരം നീക്കം ഉണ്ടായിരിക്കുന്നത്
വീഡിയോകള്‍ക്കായി ചെലവഴിക്കുന്ന ഡാറ്റ അറിയാനും ആപ്പില്‍ സംവിധാനങ്ങളുണ്ട്. ഇപ്പോള്‍ ബീറ്റ വേര്‍ഷനാണ് ഇറക്കിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ഒറിജിനല്‍ ഇറക്കുമെന്നാണ് അറിയുന്നത്.വീഡിയോ ഷെയര്‍ ചെയ്യുന്നതിന് ഡാറ്റ ആവശ്യമാവുന്നുമില്ല എന്നതും ഒരു പ്രത്യേകതയാണ്.