ഐആര്‍ടിസി, ഇന്ത്യന്‍ റെയില്‍വെ സബ്‌സിഡിയറി, കാറ്ററിംഗ്, ടൂറിസം, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഓപ്പറേഷന്‍സ് എന്നിവയ്ക്കു പുറമെ ഇ-വാലറ്റ് സെര്‍വീസ് ആരംഭിച്ചു. തത്കാല്‍ ടിക്കറ്റുള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി ഐആര്‍ടിസി റെയില്‍ കണക്ട് ആപ്പ് ഉപയോഗിക്കാം.ഇ-വാലറ്റ് സെര്‍വീസ് പേമെന്റ് സിസ്റ്റം പോലെയാണ് വര്‍ക്ക് ചെയ്യുക.യൂസേഴ്‌സിന് അഡ്വാന്‍സായി ഐആര്‍ടിസിയില്‍ പണം നിക്ഷേപിക്കാം. മറ്റു വാലറ്റുകള്‍ പോലെ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഈ പണം ഉപയോഗിക്കാം. പേമെന്റ് അപ്രൂവല്‍ സൈക്കിള്‍ ഇല്ലാതാക്കി സമയം ലാഭിക്കാന്‍ പുതിയ ഇ-വാലറ്റ് ഗുണകരമായിരിക്കും.
ട്വിറ്ററിലൂടെയാണ് ഐആര്‍ടിസി പുതിയ അപ്‌ഡേറ്റ് ഇറക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പെടിഎം, മൊബിക്വിക്ക് തുടങ്ങി. ഇ-വാലറ്റുകള്‍ പോലെ ഐആര്‍ടിസി ഇ-വാലറ്റും യൂസേഴ്‌സിനെ പണം മുന്‍കൂട്ടി നിക്ഷേപിക്കാനാവും.ബുക്കിംഗ് സമയത്ത് ഈ പണം ഉപയോഗിക്കുകയുമാവാം. ട്രയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് തുക യൂസര് അക്കൗണ്ടിലേക്ക് റീഫണ്ട് ആവുകയും ചെയ്യും ആപ്പ് ഉപയോഗിച്ചുള്ള പേമെന്റില്‍.
റെയില്‍ കണക്ട് ആപ്പിലൂടെ കാബ് ബുക്കിംഗ് ഫസിലിറ്റിയും ഐആര്‍ടിസി നല്‍കുന്നു. ഓണ്‍ബോര്‍ഡ് ഫുഡ് ഡെലിവറി സിസ്റ്റം നന്നാക്കുന്നതിന്റെ ഭാഗമായി ഫുഡ് ഓണ്‍ ട്രാക്ക് ആപ്പും ഐആര്‍ടിസി തുടങ്ങിയിട്ടുണ്ട്.
ഐആര്‍ടിസിയുടെ അപ്‌ഡേറ്റഡ് റെയില്‍ കണക്ട് ആപ്പും ഫുഡ് ഓണ്‍ ട്രാക്ക് ആപ്പും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.