പെടിഎം എസ്എംഇയ്ക്കായി പുതിയ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു.പേടിഎം ഫോര്‍ ബിസിനസ്സ് എന്നതാണ് ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്.
പുതിയ കച്ചവടക്കാര്‍ക്ക് എളുപ്പത്തില്‍ സൈന്‍ അപ് ചെയ്യാനാവുന്നതാണ് പുതിയ ആപ്പ്. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍ അവര്‍ക്ക ഡിജിറ്റല്‍ പേമെന്റ്‌സ് സ്വീകരിക്കാന്‍ സഹായിക്കുന്ന ഒരു QRകോഡ് ലഭിക്കും. ദിവസേനയുള്ള പേമെന്റ്‌സും ദിനാന്ത്യത്തില്‍ അക്കൗണ്ട് ബാലന്‍സ് ചെയ്യാനും ഇത് വളരെ സഹായകമായിരിക്കും.
പേടിഎമ്മിന്റെ നിലവിലെ 6മില്ല്യണിലധികം വരുന്ന ഓഫ്‌ലൈന്‍ മെര്‍ച്ചന്റ്‌സിനും പുതിയ സേവനം ആപ്പ് നല്‍കും. പാസ്റ്റ കളക്ഷന്‍സ് കാണാനും സെറ്റില്‍മെന്റ്‌സ് ട്രേസ് ചെയ്യാനും ഇത് സഹായകമാകും. ആപ്പിലൂടെ പെട്ടെന്ന് തന്നെ paytm QR കോഡ് ഉണ്ടാക്കാനും പ്രിന്റ് ചെയ്ത് ഷോപ്പില്‍ ഉപയോഗിക്കുന്നതിലൂടെ ഷോപ്പില്‍ പേടിഎം പേമെന്റ് ഉപയോഗിക്കാനുമാവും. പേടിഎം വഴി സ്വീകരിക്കുന്ന പേമെന്റുകള്‍ നേരിട്ട് പേടിഎമ്മുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്യും. 0% ചാര്‍ജ്ജ് മാത്രമേ ഉള്ളൂ.
പേമെന്റ് റിസീവ് ചെയ്യാനായി paytm QR കോഡ് കസ്റ്റമേഴ്‌സിന് മെസേജ് വഴി നല്‍കുകയും ചെയ്യാം. ആപ്പില്‍ ഡെയ്‌ലി, വീക്ക്‌ലി, മാസത്തില്‍ എന്ന രീതിയില്‍ ട്രാന്‍സാക്ഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌സ് എടുക്കാനും സാധിക്കും. ബാങ്കിന്റെ സെറ്റില്‍മെന്റിനായുള്ള എസ്റ്റിമേറ്റഡ് ടൈം, യുടിആര്‍ നമ്പര്‍(യുണിക് ടാക്‌സ്‌പെയര്‍ റെഫറന്‍സ്) എന്നീ വിവരങ്ങളും ലഭിക്കും.
10 റീജിയണല്‍ ഭാഷകളില്‍ ലഭ്യമാണ് ഈ ആപ്പ്. ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ കണ്‍ഫര്‍മേഷന്‍ എസ്എംഎസിന്റേയൊ മെയിലിന്റേയോ സഹായമില്ലാതെ എളുപ്പം കാണാനുമാവും. രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് പ്രൊമോഷന്റെ ഭാഗമാകാന്‍ ചെറുകിട കമ്പനികളെ സഹായിക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം.
പേടിഎമ്മിന്റെ QR ബേസ്ഡ് പേമെന്റ് സിസ്റ്റം രാജ്യത്തെ മില്ല്യണിലധികം വരുന്ന ചെറുകിട വ്യവസായികള്‍ക്ക് പേമെന്റ് സ്മാര്‍്ട്ട ഫോണിലൂടെ സ്വീകരിക്കാനും സഹായമൊരുക്കുന്നു. വ്യവസായികള്‍ക്ക് ചാര്‍ജ്ജൊന്നും കൂടാതെ തന്നെ പേടിഎം, യുപിഐ, കാര്‍ഡ് പേമെന്റുകള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കാനാവും.പ്രധാനപ്പെട്ട എല്ലാ പേമെന്റ് ഉപകരണങ്ങള്‍ക്കും സപ്പോര്‍ട്ട് നല്‍കുക എന്നതാണ് ലക്ഷ്യം.
ചെറുകിട വ്യവസായികള്‍ക്കായി വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പ് പുറത്തിറക്കി
ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ബിസിനസ് അപ്ലിക്കേഷന്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായാണ് പേടിഎമ്മിന്റെ ബിസിനസ്സ് ആപ്പും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പ് ചില രാജ്യങ്ങളില്‍ മാത്രമേ തുടക്കത്തില്‍ ലഭ്യമാകുന്നുള്ളൂ.