തിരഞ്ഞെടുക്കപ്പെടുന്ന കസ്റ്റമേഴ്‌സിന് രണ്ട് പുതിയ പ്ലാനുമായി വൊഡാഫോണ്‍. ദിവസവും 1 ജിബി ഡാറ്റ്, അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി കോളുകള്‍, റോമിംഗില്‍ ഫ്രീ ഔട്ട്‌ഗോയിംഗ് കോളുകള്‍ എന്നിവയാണ് പ്ലാനിലുള്ളത്. ജിയോയുടെ പുതുക്കിയ പ്ലാനിനെ നേരിടാനായി ഇറക്കിയ മറ്റു ടെലികോം ഓപ്പറേറ്ററുകളു
െപ്ലാനുകളില്‍ ഏറെ ശ്രദ്ധേയമായതാണ് ഇത്.
509 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് 1ജിബി ഡാറ്റ ദിവസവും, ലോക്കല്‍ ആന്റ് എസ്ടിഡി കോളുകള്‍, ഫ്രീ റോമിംഗ് ഔട്ട്‌ഗോയിംഗ്, 100 എസ് എം എസ് എന്നിവ ലഭിക്കും. കോളിന്റെ കാര്യത്തില്‍ ചെറിയ റെസ്ട്രിക്ഷനുണ്ട്. ദിവസവും 250 മിനിറ്റാണ് കോള്‍ ചെയ്യാനാവുക. 1000മിനിറ്റ് ഒരു ആഴ്ച ചാര്‍ജ്ജൊന്നും ഇല്ലാതെ. 459രൂപയുടെ റിലയന്‍സ് ജിയോപ്ലാനിന് സമാനമാണ് ഈ പ്ലാന്‍. ജിയോയുടെ ആപ്ലിക്കേഷനില്‍ ആസസ് ഉണ്ട് എന്നതാണ് വ്യത്യാസം. ജിയോയ്ക്കും 509രൂപയുടെ പ്ലാന്‍ നിലവിലുണ്ട്. എന്നാല്‍ ആ പ്ലാനില്‍ 2ജിബി ഡാറ്റ ദിവസവും 49ദിവസം വാലിഡിറ്റി എന്നതാണ്.
വൊഡാഫോണിന്റെ രണ്ടാമത്തെ പ്ലാന്‍ 458രൂപയുടേതാണ്. 70ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 1ജീബി ഡാറ്റ ദിവസവും 100 എസ്എംഎസ്, ഫ്രീ റോമിംഗ് കോളുകള്‍, ബണ്‍ഡിള്‍ഡ് കോളുകള്‍ എന്നിങ്ങനെയാണ്. 509രൂപയുടെ പ്ലാനിലുള്ളതുപോലെയാണ് ഈ പ്ലാനിലും കോള്‍ നിരക്കുകള്‍. ഇതേ പ്ലാന്‍ ജിയോയില്‍ 399രൂപയ്ക്ക് ലഭ്യമാകും.
പാന്‍ ഇന്ത്യ ബാസിസില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാനുകള്‍ ലഭ്യമാകൂ. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ അവരുടെ മൈവൊഡാഫോണ്‍ ആപ്പ് ഉപയോഗിച്ചോ അല്ലെങ്കില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടോ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.