റിലയന്‍സ് ജിയോ ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എ്ല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷ്‌ത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 401, 2599, 612 ഡാറ്റവൗച്ചറിനും, 1208 ഡാറ്റ വൗച്ചറിനും റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ ലഭിക്കും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സബ്‌സക്രിപ്ഷന് മാത്രമായി നിലവില്‍ 399രൂപയാണ് ചാര്‍ജ്ജ്.
ജിയോ സോഷ്യല്‍മീഡിയയിലൂടെ ഈ ഓഫര്‍ വിശദീകരിച്ചിട്ടുണ്ട്. ജിയോ മാത്രമല്ല ഹോട്‌സ്റ്റാര്‍ ഓഫര്‍ നല്‍കുന്നത്, എയര്‍ടെല്‍ ഏപ്രിലില്‍ തന്നെ ഏകദേശം സമാനമായ ഓഫര്‍ ഇറക്കിയിരുന്നു. 401രൂപ റീചാര്‍ജ്ജ് പ്ലാനില്‍ ഹോട്‌സ്റ്റാര്‍ വിഐപി ഒരു വര്‍ഷത്തേക്ക് സൗജന്യം എന്നതായിരുന്നു ഓഫര്‍.
ഈ ഓഫര്‍ ലഭ്യമാകുന്ന ഏതെങ്കിലും പ്ലാന്‍ റീചാര്‍ജ്ജ് ചെയ്യുകയാണ് വേണ്ടത്. 401രൂപയുടെ മാസറീചാര്‍ജ്ജ് പ്ലാനിലും , 2599രൂപയുടെ വാര്‍ഷിക പ്ലാനിലും ഹോട്ട്‌സ്റ്റാര്‍ ഓഫര്‍ ലഭ്യമാണ്. കൂടാതെ 612രൂപ, 1208രൂപ ഡാറ്റ വൗച്ചറിനൊപ്പവും പ്ലാന്‍ ലഭിക്കും.
Disney+ Hotstar VIP worth ₹399 for 1 year at no extra cost. #JioTogether #DisneyPlusHotstar#Recharge pic.twitter.com/A5CBfKFsFi
— Reliance Jio (@reliancejio) June 6, 2020
ജിയോ നല്‍കുന്നത് സൗജന്യ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ആണ്, പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ അല്ല. വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ മാര്‍വല്‍, സ്റ്റാര്‍ വാര്‍സ്, പിക്‌സാര്‍, ഡിസ്‌നി മൂവികള്‍ എന്നിവയുടെ പ്രാദേശികഭാഷ ഡബ്ബുകളും,, ഹോട്‌സ്റ്റാര്‍ സ്‌പെഷലുകള#്, കുട്ടികളുടെ പരിപാടികള്‍, ലൈവ് സ്‌പോര്‍ട്‌സ് എന്നിവയും ലഭിക്കും.
ഹോട്‌സ്റ്റാര്‍ പ്ലാനുകളില്‍ ജിയോ നല്‍കുന്നത്
401രൂപയുടേയും 2588 രൂപയുടേയും റീചാര്‍ജ്ജ് പ്ലാനില്‍ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനു പുറമെ ദിവസം 3ജിബി ഹൈസ്പീഡ് ഡാറ്റ, 6ജിബി അഡീഷണല്‍ ഡാറ്റ, ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോള്‍, ജിയോ ടു ലാന്‍ഡ് ലൈന്‍ അണ്‍ലിമിറ്റഡ് കോള്‍, 1000മിനിറ്റ് ജിയോ ടു മറ്റു മൊബൈല്‍ കോളുകളും, 100 എസ്എംഎസ് ദിവസവും ആണ്. ജിയോ ആപ് സ്ബ്‌സ്‌ക്രിപ്ഷനും ഈ റീചാര്‍ജ്ജ പ്ലാന്‍ നല്‍കുന്നു. 28ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്.
2588 രൂപയുടെ റീചാര്‍ജ്ജ് പ്ലാനില്‍ ദിവസം 2ജിബി ഹൈസ്പീഡ് ഡാറ്റയും 10ജിബി അഡീഷണല്‍ ഡാറ്റ, ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളുകള്‍, ജിയോ ടു ലാന്‍ഡ്‌ലൈന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 1000 മിനിറ്റ് ജിയോ ടു മറ്റു മൊബൈല്‍ കോളുകള്‍ 100എസ്എംഎസ് നിത്യവും എന്നിങ്ങനെയും 401രൂപ പ്ലാനിലേത് പോലെ ജിയോ ആപ് സബ്‌സ്‌ക്രിപ്ഷനും 365ദിവസം വാലിഡിറ്റിയില്‍ ലഭിക്കും.
ജിയോ ഹോട്‌സ്റ്റാര്‍ ഡാറ്റ വൗച്ചര്‍
റീചാര്‍ജ്ജ് പ്ലാനിനു പകരം, ഡാറ്റ മാത്രമാണ് കൂടുതല്‍ വേണ്ടതെങ്കില്‍ 612രൂപ, 1208രൂപ എന്നിങ്ങനെ ഡാറ്റ വൗച്ചറുകളും ലഭ്യമാണ്. ഇതിനോടൊപ്പവും സൗജന്യമായി ഒരു വര്‍ഷത്തെ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 612 ജിയോ ഡാറ്റ വൗച്ചര്‍ 72 ജിബി ഹൈ സ്പീഡ് ഡാററയും 6000 മിനിറ്റ് ജിയോ ടു മറ്റു മൊബൈല്‍ കോളിംഗ് ബെനിഫിറ്റും നല്‍കുന്നു. നിലവിലെ ബേസ് പ്ലാനിന്റെ വാലിഡിറ്റിയും ലഭിക്കും. 1208രൂപയുടെ ഡാറ്‌റ വൗച്ചറിനൊപ്പം 240ജിബി ഡാറ്റയും 240 ദിവസം വാലിഡിറ്റിയും ലഭിക്കും.