അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ അവസാനിക്കുന്നു, ജിയോ മാത്രമല്ല മറ്റു ടെലികോം കമ്പനികളും 

NewsDesk
അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ അവസാനിക്കുന്നു, ജിയോ മാത്രമല്ല മറ്റു ടെലികോം കമ്പനികളും 

കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ ഇനി മുതല്‍ മറ്റു മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ നിരക്ക് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ ബേസ്ഡ് ഓപ്പറേറ്റര്‍ അറിയിച്ചത് പുതിയ വോയ്‌സ് ചാര്ജ്ജ് ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍കണക്ട് യൂസേജ് ചാ്ര്‍്ജ്ജ് ആണെന്നാണ്. പുതിയ ചാര്‍ജ്ജ് മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മാത്രമായിരിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ജിയോ-ടു-ജിയോ കോളുകള്‍, ഇന്‍കമിംഗ് കോളുകള്‍, ജിയോ ടു ലാന്‍ഡ് ലൈന്‍ കോളുകള്‍ എന്നിവയെല്ലാം സൗജന്യമായി തുടരും. 

ജിയോ മാത്രമല്ല, രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെല്ലാം തന്നെ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് നിരക്ക് ഈടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, എന്നിവയും പുതിയ നീക്കത്തെ പിന്തുടരുമെന്നാണ് വിപണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തങ്ങളുടെ താരീഫ് ഉയര്‍ത്തുന്നതിനായി മറ്റു കമ്പനികള്‍ നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്താനിടയുണ്ട്. 

ഓഫ് നെറ്റ് വോയ്‌സ് കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നതിന്റെ ഭാഗമായി നാല് ഐയുസി ടോപ് അപ് വൗച്ചേഴ്‌സ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട. 10രൂപയ്ക്കും 100രൂപയ്ക്കുമിടയില്‍. പോസ്റ്റ് പെയ്ഡ് ജിയോ കസ്റ്റമേഴ്‌സിനും ഓഫ് നെറ്റ് ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനിറ്റിന് 6പൈസ ഈടാക്കും.

മീഡിയയ്ക്ക് നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ റിലയന്‍സ് ജിയോ പറഞ്ഞിരിക്കുന്നത് ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അവരുടെ നെറ്റ് വര്‍ക്കില്‍ നിന്നുമുള്ള ഓഫ് നെറ്റ് കോളുകള്‍ക്ക് ഓപ്പ്‌റേറ്റര് അടയ്‌ക്കേണ്ടുന്ന ഐയുസി കാരണം. 


ട്രായ് ഐയുസി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതുവരെ മാത്രമേ ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുകയുള്ളൂ വെന്ന് ജിയോ അറിയിച്ചു. 
 

Reliance jio to charge 6 paise per minute for off-net voice calls

RECOMMENDED FOR YOU: