റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍, ജിയോ ഫോണ്‍ 3 സെര്‍വീസുകള്‍ ഇന്ത്യയില്‍, അറിയേണ്ട കാര്യങ്ങള്‍

NewsDesk
റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍, ജിയോ ഫോണ്‍ 3 സെര്‍വീസുകള്‍ ഇന്ത്യയില്‍, അറിയേണ്ട കാര്യങ്ങള്‍

ആഗസ്റ്റ് 12ന് റിലയന്‍സ് അവരുടെ വാര്‍ഷിക ജനറല്‍ യോഗം നടത്തുകയാണ്. കമ്പനി അവരുടെ ബ്രോഡ്ബാന്റ് സെര്‍വീസുകളുടെ ,ജിയോ ജിഗാ ഫൈബര്‍ ,ഔദ്യോഗിക ലോഞ്ചിംഗ് നടത്താനിരിക്കുകയാണ്.  കൂടാതെ റിലയന്‍സ് ജിയോ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഫീച്ചര്‍, ജിയോ ഫോണ്‍ 3യും അവതരിപ്പിക്കാനൊരുങ്ങുകയാണ്.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കമ്പനി അന്നുമുതല്‍ പ്രിവ്യൂ പ്രോഗ്രാം നടത്തുകയും ചെയ്തിരുന്നു. റിലയന്‍സ് ജിഗാ ഫൈബര്‍ സേവനത്തിലൂടെ ബ്രോഡ്ബാന്റ് രംഗവും പിടിച്ചെടുക്കാനൊരുങ്ങുകയാണ്. ഏറ്റവും കുറഞ്ഞ താരീഫും കൂടെ ജിഗാടിവി, ജിയോ പ്രീമിയം സ്യൂട്ടുകളും എല്ലാം നല്‍കികൊണ്ട്.

ജിയോ ജിഗാഫൈബര്‍ പ്ലാനുകള്‍

ഏതാണ്ട് 3പ്ലാനുകള്‍ റിലയന്‍സ് ജിയോ നല്‍കുന്നുണ്ട. 100എംബിപിഎസ് ഡാറ്റ സ്പീഡില്‍ മാസം 500രൂപ നിരക്കില്‍ അടിസ്ഥാന പ്ലാന്‍ ആരംഭിക്കുന്നു. ട്രിപ്പിള്‍ പ്ലേ പ്ലാന്‍ ആണ് രണ്ടാമത്തേത്. 600രൂപയായിരിക്കും മാസനിരക്ക് എന്ന് പ്രതീക്ഷിക്കുന്നു. ഈ പ്ലാനില്‍ ജിയോ ഡിടിഎച്ച്, ബ്രോഡ്ബാന്റ് പ്ലാന്‍, ലാന്‍ഡ് ലൈന്‍ സെര്‍വീസ് എന്നിങ്ങനെയുള്ള കോമ്പിനേഷന്‍ ഫീച്ചര്‍ ലഭ്യമാകും. 100ജിബി ഡാറ്റയും യൂസേഴ്‌സിന് ഈ പ്ലാന്‍ അനുസരിച്ച് ലഭ്യമാകും. മൂന്നാമത്തെ പ്ലാന്‍ പ്രീമിയം പ്ലാന്‍, ഇതിന് മാസം 1000രൂപയായിരിക്കും. ഡിടിഎച്ച്, ബ്രോഡ്ബാന്റ്, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ കൂടാതെ ഈ പ്ലാനില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്() പ്രൊഡക്ട്‌സും ലഭ്യമാകും.
 

ലാന്‍ഡ്‌ലൈന്‍ സെര്‍വീസുകള്‍

കൊമേഴ്‌സ്യല്‍ ലോഞ്ചിനോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കോപ്ലിമെന്ററി ലാന്‍ഡ് ലൈന്‍ സേവനവും റിലയന്‍സ് ജിയോ ജിഗാഫൈബര്‍ നല്‍കുന്നു. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഇതിനോടകം തന്നെ കമ്പനി സൗജന്യ സേവനം നല്‍കി തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളനുസരിച്ച് ചില ഉപയോക്താക്കള്‍ത്ത് മൈജിയോ ആപ്പിലൂടെ ഇതിന്റെ നോട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 


ജിയോ ജിഗാഫൈബര്‍ ഇന്റര്‍നെറ്റ് സ്പീഡ്

പ്രിവ്യൂ ഓഫറില്‍ മാക്‌സിമം 100എംബിപിഎസ് സ്പീഡ് ആണ് ജിയോ ഓഫര്‍ ചെയ്യുന്നതെങ്കിലും, യൂസേഴ്‌സിന് 1ജിബിപിഎസ് സ്പീഡ് വരെ കമ്പനി പ്രോമിസ് ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത പ്രീമിയം പ്ലാനുകള്‍ക്കായിരിക്കും കമ്പനി 1ജിബിപിഎസ് സ്പീഡ് നല്‍കുക. നിലവില്‍ വളരെ കുറവ് ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്‌സ്, സ്‌പെക്ട്രാ, ആക്ട് ഫൈബര്‍നെറ്റ് എന്നിവരാണ് 1ജിബിപിഎസ് ഡാറ്റ പ്ലാനുകള്‍ ഇന്ത്യയില്‍ നല്‍കുന്നത്.
 

റിലയന്‍സ് ജിയോ ഫോണ്‍ 3
ജിയോ ആരംഭിച്ചതു മുതല്‍, റിലയന്‍സ് രണ്ട് സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍, 4ജി മൊബൈല്‍ ഇന്റര്‍നെറ്റ്, പോപുലര്‍ ആപ് ആസസ്, യൂട്യൂബ്, വാട്‌സ്ആപ്പ് എന്നിവ നല്‍കുന്ന വിപണിയിലിറക്കിയിട്ടുണ്ട്. വരുന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ജിയോഫോണ്‍ 3 അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ജിയോഫോണ്‍ 2വിന്റെ സ്‌കസസര്‍ മീഡിയ ടെക് ചിപ്പിന്റെ കായ്ഒഎസിലായിരിക്കും പ്രവര്‍ത്തിക്കുക. അതിന്റെ സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും പുരോഗമനപരമായിരിക്കുമെന്നും കരുതുന്നു.


ജിയോ ജിഗാഫൈബര്‍ പ്രിവ്യൂ ഓഫര്‍

ഇന്ത്യയില്‍ റിലയന്‍സ് ജിയോ നിലവില്‍ പ്രിവ്യൂ ഓഫര്‍ നടത്തുന്നുണ്ട്. ഈ ഓഫര്‍ അനുസരിച്ച് റിലയന്‍സ് ജിയോ 100എംബിപിഎസ് ഡാറ്റ സ്പീഡ് ജിഗാഫൈബര്‍ യൂസേഴ്‌സിന് നല്‍കുന്നു. പുതിയ ഉപകരണത്തില്‍ യൂസേഴ്‌സിന് വൈഫൈയില്‍ 50എംബിപിഎസ് സ്പീഡ് ലഭിക്കും. റൂട്ടറില്‍ ലാന്‍ കണക്ഷനിലൂടെ 100എംബിപിഎസ് സ്പീഡും ലഭിക്കും. ഒഎന്‍ടി ഉപകരണത്തിനായി ജിയോ പ്രിവ്യൂ ഉപയോക്താക്കള്‍ 2500രൂപ റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടതുണ്ട്.

Reliance Jio GigaFiber, Jio Phone 3 set for launch

RECOMMENDED FOR YOU: