എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു, പുതുക്കിയ നിരക്കുകള്‍

NewsDesk
എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു, പുതുക്കിയ നിരക്കുകള്‍

ഭാരതി എയര്‍ടെല്‍ അവരുടെ പ്രീപെയ്ഡ് സെര്‍വീസ് പുതുക്കിയ താരീഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. വൊഡാഫോണ്‍ ഐഡിയ അവരുടെ പ്രീപെയ്ഡ് പ്ലാനുകള്‍ അപ്‌ഡേറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് എയര്‍ടെല്‍ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയും പ്രീപെയ്ഡ് പ്ലാനുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 3ന് പ്രാബല്യത്തില്‍ വരും. 19രൂപ മുതല്‍ 2398രൂപ വരെയുള്ള പ്ലാനുകളാണുള്ളത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സപ്പോര്‍ട്ട്, എസ്എംഎസ് മെസേഡുകള്‍, ഡാറ്റ എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ പോലെ തന്നെ റിലയന്‍സ് ജിയോ അവരുടെ താരീഫ് 40ശതമാനം വര്‍ധിപ്പിക്കാനിരിക്കുകയാണ്.


അപ്‌ഡേറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിലെ താരീഫിലെ വര്‍ധന 50പൈസ മുതല്‍ 2രൂപ 85 പൈസ വരെയുള്ള റേഞ്ചിലായിരിക്കും. അപ്‌ഡേറ്റ് ഒരു തരത്തിലും ബെനിഫിറ്റുകളെ ബാധിക്കാത്ത തരത്തിലായിരിക്കും. 


എയര്‍ടെല്‍ പുതിയ റിവിഷനില്‍ 129രൂപ, 169രൂപ, 249രൂപ, 448രൂപ പ്ലാനുകള്‍ അപ്‌ഡേറ്റ് ആയിട്ടുണ്ട്. ലോംഗ് ടേം പ്രീപെയ്ഡ് പ്ലാനുകളായ 998രൂപ, 1699രൂപ്ലാനുകളും റിവൈസ് ചെയ്യുന്നുണ്ട്. 


എയര്‍ടെല്ലിന്റെ റിവൈസ്ഡ് പോര്‍ട്ട്‌ഫോളിയോവിലെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ 19രൂപയുടേത്, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 150എംബി ഡാറ്റ, 100എസ്എംഎസ് പെര്‍ ഡേ രണ്ട് ദിവസത്തേക്ക്. ഈ പ്ലാന്‍ ഇതുവരെ 200എംബി ഡാറ്റ നല്‍കിയിരുന്നു. അതുപോലെ 129രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 300എസ്എംഎസ്, 2ജിബി ഡാറ്റ 28ദിവസംത്തേക്ക് എന്നത് 148രൂപയാക്കിയിട്ടുണ്ട്. 249രൂപയുടെ പ്ലാന്‍ 298രൂപയാക്കിയും മാറ്റിയിരിക്കുന്നു. 


ദീര്‍ഘനാളത്തേക്കുള്ള പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി 998രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 1498രൂപയ്ക്കും, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 3600എസ്എംഎസ്, 24ജിബി ഡാറ്റ് 356ദിവസത്തേക്ക്. 1699രൂപയുടേത് 2398രൂപയായും ഉയര്‍ത്തി.


എയര്‍ടെല്‍ പോലെ തന്നെ വൊഡാഫോണ്‍ ഐഡിയയും താരീഫുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അപ്‌ഡേറ്റഡ് വൊഡാഫോണ്‍ പ്ലാനുകള്‍ 149രൂപ 2399രൂപ റേഞ്ചില്‍ ലഭ്യമാകും.
 

Airtel, vodafone hikes prepaid plan tariff

RECOMMENDED FOR YOU: