യുസി ബ്രൗസര്‍ ഒഴിവാക്കിയതിനെ പറ്റി യുസിവെബ്

NewsDesk
യുസി ബ്രൗസര്‍ ഒഴിവാക്കിയതിനെ പറ്റി യുസിവെബ്

സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും യുസിബ്രൗസറിനെ ഗൂഗിള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്തകള്‍ ബ്രൗസര്‍ കമ്പനി നിഷേധിച്ചു. യുസി വെബിന്റെ ചില സെറ്റിംഗ്‌സുകള്‍ ഗൂഗിളിന്റെ പോളിസിയ്ക്ക് വിരുദ്ധമായതിനാലാണ് ഇത് ഒഴിവാക്കിയത്. അടുത്തയാഴ്ച തന്നെ ആപ്ലിക്കേഷനില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ബ്രൗസര്‍ തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു.

ആന്‍ഡ്രോയിഡിലെ വെബ് ബ്രൗസിംഗ് ആപ്പ് ആയ യുസി ബ്രൗസറിന് അര ബില്ല്യണ്‍ ഡൗണ്‍ലോഡിംഗ് ഉണ്ട്. നവംബരിലെ രണ്ടാമത്തെ ആഴ്ച പെട്ടെന്ന് ഇത് പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിക്കപ്പെടുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുസിബ്രൗസര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഒഴിവാക്കിയതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഗൂഗിളും യുസിവെബും ആപ്ലിക്കേഷന്‍ നീക്കം ചെയ്തതിനെപറ്റി പ്രതികരിച്ചിരുന്നില്ല.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബ്രൗസര്‍ ഉടന്‍ തിരിച്ചെത്തുമെന്നും ഇപ്പോള്‍ കമ്പനി പ്രതികരിച്ചിരിക്കുന്നു. 

സുരക്ഷിതമായ അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനായി നയങ്ങള്‍ പുതുക്കിയിരിക്കുന്നുവെന്നും ആ നയങ്ങള്‍ പാലിക്കാത്തതിനാലാണ് പ്ലേസ്റ്റോറില്‍ നീന്നും നീക്കം ചെയ്തതെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം.
യുസിബ്രൗസറിന്റെ മിനിപതിപ്പ് യുസി ബ്രൗസര്‍ മിനി, യുസി ന്യൂസ് ആപ്ലിക്കേഷനുകള്‍ എന്നിവയെല്ലാം ഇ്‌പ്പോഴും ്പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

ucweb about browser removal from google playstore

RECOMMENDED FOR YOU: