​ഗൂ​ഗിളിന്റെ പുതിയ എഐ ബേസ്ഡ് ടെക്നോളജി ; ലോ ക്വാളിറ്റി ചിത്രങ്ങളെ ഹൈ റെസലൂഷനിലേക്ക് മാറ്റുന്നു

NewsDesk
​ഗൂ​ഗിളിന്റെ പുതിയ എഐ ബേസ്ഡ് ടെക്നോളജി ; ലോ ക്വാളിറ്റി ചിത്രങ്ങളെ ഹൈ റെസലൂഷനിലേക്ക് മാറ്റുന്നു

​ഗൂ​ഗിൾ പുതിയ എഐ ബേസ്ഡ് ഡിഫ്യൂഷൻ മോഡൽ പുറത്തിറക്കി. ലോ റെസലൂഷൻ ഫോട്ടോകളുടെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നവയാണിവ. ഇമേജ് സൂപ്പർ റെസലൂഷൻ (എസ്ആർ3) , കാസ്കേഡഡ് ഡിഫ്യൂഷൻ മോഡൽ (സിഡിഎം) എന്നിവയാണ് മോഡലുകൾ. ഈ മോഡലുകൾക്ക് നിരവധി അപ്ലിക്കേഷനുകളുണ്ട്. പഴയ ഫാമിലി പോർട്രേറ്റുകളെ തിരിച്ചെടുക്കുന്നതു മുതൽ മെഡിക്കൽ ഇമേജിം​ഗ് സിസ്റ്റം പുഷ്ടിപ്പെടുത്തുന്നതിനു വരെ സ​ഹായിക്കുന്നവ. എസ്ആർ 3 മ‍ോഡൽ ലോ റെസലൂഷൻ ഇമേജിനെ ഡീറ്റെയിൽഡ് ഹൈ റെസലൂഷൻ ഇമേജ് ആക്കുന്നു. 

​ഗൂ​ഗിൾ എഐ ബ്ലോ​ഗിൽ ​ഗൂ​ഗിൾ റിസർച്ച് ടീമിലെ റിസർച്ചുമാർ പബ്ലിഷ് ചെയ്തതാണ് ഈ വാർത്ത. എസ്ആർ 3, സിഡിഎം മോഡലുകൾ വിശദീകരിക്കുന്നതാണ് ഈ ബ്ലോ​ഗ്. 

​ഗൂ​ഗിൾ ചില ഉദാഹരണങ്ങൾ‍ ഷെയർ ചെയ്തിട്ടുമുണ്ട്. 64x64 പിക്സൽ ഇമേജുകളെ 1024x1024 റെസലൂഷനിലേക്ക് എസ് ആർ 3 ഉപോയ​ഗപ്പെടുത്തി സ്കെയില്‌‍ ചെയ്തിട്ടുള്ളത്. 

സിഡിഎം മോഡൽ ഇമേജ് നെറ്റ് ഡാറ്റയെ ഹൈ റെസലൂഷൻ നാച്ചുറൽ ഇമേജുകളാക്കി മാറ്റുന്നതിനായുള്ളതാണ്. 

googles ai based technology to transform poor quality images into high resolution

RECOMMENDED FOR YOU: