ഗൂഗിള്‍ ഇമേജസ് സെക്ഷന്‍ ഇനി ഉപയോക്താക്കള്‍ക്ക് ഷോപ്പബിള്‍ റിസല്‍റ്റ്‌സ് കാണിക്കും. ഗ്രീന്‍ ഡ്രസ്, ബ്ലാക്ക ലാമ്പ് എന്നിങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ അവയുടെ ഷോപ്പിംഗ് ലിസ്റ്റ് കാണിക്കും.
ആമസോണുമായി മത്സരിക്കാനായി ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്‌പെയ്‌സിലേക്ക് വലിയ രീതിയില്‍ കടന്നുവരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഇന്ന് മുതല്‍ ഒരു ചിത്രം സെല്ക്ട് ചെയ്യുമ്പോള്‍ പേജിന്റെ സൈഡ് പാനലില്‍ സെര്‍ച്ച് റിസല്‍ട്ടിന് വലതുവശത്തായി ചിത്രം കാണിക്കും. പ്രധാനമായ കാര്യം അവിടെ ചിത്രങ്ങള്‍ സ്‌ക്രോള്‍ ചെയ്ത് കാണാനാവും എന്നതാണ്. പേജിലെ മറ്റു ചിത്രങ്ങളുമായി എളുപ്പം താരതമ്യം ചെയ്യാന്‍ ഇത് സഹായിക്കും. ഗൂഗിള്‍ ഇമേജസ്, പ്രൊഡക്ട് മാനേജര്‍ മൈക് റീപാസ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞതാണിക്കാര്യം.
ഒരു ഉപയോക്താവ് ഒരു ഉത്പന്നത്തിന്റെ ചിത്രം സെലക്ട് ചെയ്യുമ്പോള്‍, അവര്‍ക്ക് ഉല്പന്നത്തെ കുറിച്ചുള്ള മറ്റുവിവരങ്ങളും അറിയാനാവും. ബ്രാന്റ്, വില, ലഭ്യത, റിവ്യൂ എന്നിവയെല്ലാം.
റീട്ടേയ്‌ലേഴ്‌സിനും പബ്ലിഷേസിനും, പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉല്പന്നത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളടങ്ങിയ വെബ്‌സൈറ്റിലേക്ക് ലിങ്ക് റീഡയറക്ഷനും ഉണ്ടാവും.
ഇ കൊമേഴ്‌സ് മേഖലയിലേക്കുള്ള വരവിന്റെ മുന്നോടിയായി ഗൂഗിള്‍ കഴിഞ്ഞ മെയില്‍, യൂട്യൂബ് വീഡിയോയ്ക്ക് താഴെ ഷോപ്പിംഗ് ലിങ്ക് നല്‍കി തുടങ്ങിയിരുന്നു.